Monday, May 20, 2024
spot_img

2024ലെ ലോക്സഭ തെരഞ്ഞെടുപ്പ്; ഹൈദരാബാദിൽ ഇന്ന് ബി.ജെ.പിയുടെ തന്ത്രപ്രധാന യോഗം

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെലങ്കാന സന്ദർശനത്തിനു പിന്നാലെ ബി.ജെ.പിയുടെ തന്ത്രപ്രധാന യോഗം ഇന്ന് ഹൈദരാബാദിൽ. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് മുഖ്യ അജണ്ടയായി എടുത്തുകൊണ്ടാണ് യോഗം നടക്കുക. 11 സംസ്ഥാനങ്ങളിലെ ബി.ജെ.പി അദ്ധ്യക്ഷൻമാർ പ​ങ്കെടുക്കുന്ന യോഗത്തിൽ ​പ്രസിഡന്റ് ജെ.പി. നദ്ദ അദ്ധ്യക്ഷത വഹിക്കും.

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിന് ആറുമാസമേ ​അവശേഷിക്കുന്നുള്ളൂ. അടുത്തിടെ കേന്ദ്ര മന്ത്രി കിഷൻ റെഡ്ഡിയെ സംസ്ഥാന അദ്ധ്യക്ഷനായി ബി.ജെ.പി നിയമിച്ചിരുന്നു. അതിനിടെ പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങുന്നതിന് മുമ്പായി കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.

Related Articles

Latest Articles