Friday, January 9, 2026

അരും കൊലയിൽ വീണ്ടും നടുങ്ങി ദില്ലി; വിവാഹാഭ്യർത്ഥന നിരസിച്ച വിദ്യാർത്ഥിനിയെ തലയ്ക്കടിച്ചു കൊന്നു

ദില്ലി : അരും കൊലയിൽ വീണ്ടും നടുങ്ങി ദില്ലി. മാളവ്യനഗര്‍ അരബിന്ദോ കോളജിന് പുറത്ത് കോളജ് വിദ്യാർത്ഥിനിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഇന്ന് രാവിലെയായിരുന്നു സംഭവം .കമല നെഹ്‌റു കോളജില്‍ വിദ്യാർത്ഥിനിയായ നര്‍ഗീസ്(25) ആണു കൊല്ലപ്പെട്ടത്. 28കാരനായ സുഹൃത്ത് ഇര്‍ഫാനെ പോലീസ് പിടികൂടി. ഇരുവരും ബന്ധുക്കളാണെന്ന റിപ്പോർട്ടും പുറത്തു വരുന്നുണ്ട്. വിവാഹ ആവശ്യം നിരസിച്ചതാണു പെണ്‍കുട്ടിയെ കൊല്ലാന്‍ കാരണമെന്നു പ്രതി പോലീസിനോട് മൊഴി നൽകിയിട്ടുണ്ട്.

പ്രതിക്കൊപ്പമാണ് നര്‍ഗീസ് അരബിന്ദോ കോളജിനു സമീപത്തുള്ള പാര്‍ക്കില്‍ എത്തിയത്. ഇവിടെ വച്ച് ഇരുമ്പുവടി ഉപയോഗിച്ച് നര്‍ഗീസിനെ പ്രതി തലയിൽ അടിക്കുകയായിരുന്നു. പാര്‍ക്കിലെ ബെഞ്ചില്‍ രക്തം വാര്‍ന്ന നിലയിലാണു നര്‍ഗീസിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രതിയുടെ വിവാഹാഭ്യർത്ഥന കുടുംബം എതിർത്തതോടെ നര്‍ഗീസ് ഇയാളിൽ നിന്ന് അകലം പാലിച്ചിരുന്നു .ഇതിന്റെ പ്രതികാരമാണ് കൊലയിലെത്തിയത് എന്നാണ് കരുതുന്നത്

Related Articles

Latest Articles