Sunday, January 11, 2026

മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിനായി പോയ ബോട്ട് നടുക്കടലിൽ മുങ്ങി;13 തൊഴിലാളികളെ രക്ഷപ്പെടുത്തി,രക്ഷകരായെത്തിയത് മറ്റൊരു മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികൾ

കൊച്ചി:മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ട് നടുക്കടലിൽ മുങ്ങി. ബോട്ടിലുണ്ടായിരുന്ന 13 പേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. ഷൈജയെന്ന ബോട്ടാണ് കണ്ണൂരിൽ നിന്ന് 67 നോട്ടിക്കൽ മൈൽ അകലെ വെച്ച് അപകടത്തിൽപ്പെട്ടത്. 20 ദിവസം മുമ്പാണ് ബോട്ട് മത്സ്യബന്ധനത്തിന് പോയത്.ആദ്യദിവസങ്ങളിൽ എൻജിന്റെ തകരാർ ശ്രദ്ധയിൽപ്പെട്ടിരുന്നു. പിന്നീട് തകരാർ പരിഹരിച്ച ശേഷം യാത്ര പുനരാരംഭിച്ചു. എന്നാൽ ഇന്നലെ പുലർച്ചെയോടെ ബോട്ടിൽ വെള്ളം കയറാൻ തുടങ്ങുകയായിരുന്നു.

ദ്വാരമടക്കാൻ കഴിയാതെ വന്നതോടെ ബോട്ട് വൈകുന്നേരത്തോടെ പൂർണമായും മുങ്ങുകയായിരുന്നു.
ഇതിന് മുമ്പായി ബോട്ടിലുണ്ടായിരുന്നവർ കോസ്റ്റൽ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മറ്റൊരു മത്സ്യബന്ധന ബോട്ടായ മദർ ഇന്ത്യയിലെ തൊഴിലാളികളാണ് മുങ്ങിയ ബോട്ടിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്.

Related Articles

Latest Articles