Wednesday, May 15, 2024
spot_img

അട്ടപ്പാടിയിൽ വനവാസിയെ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി;വനത്തിലേക്ക് ഓടിപ്പോയ പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു

പാലക്കാട് : വനവാസിയെ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ നിലയിൽ.അട്ടപ്പാടി ഷോളയൂർ വീട്ടിക്കുണ്ടിലാണ് ആക്രമണം നടന്നത്.ശിവകുമാർ (54) ആണ് കൊല്ലപ്പെട്ടത്.

വൈകുന്നേരം നാലോടെ ബന്ധുവായ ശിവൻ ( 24 ) കല്ലുകൊണ്ട് ഇടിച്ച് കൊല്ലുകയായിരുന്നു. സംഭവത്തിന് ശേഷം ശിവൻ വനത്തിലേക്ക് ഓടിപ്പോയി.പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു.

Related Articles

Latest Articles