Monday, April 29, 2024
spot_img

രാജ്യത്തെ നിയമങ്ങൾ എല്ലാ സ്ഥാപനങ്ങൾക്കും ഒരുപോലെ ബാധകം !! നിയമങ്ങൾ പാലിക്കാൻ ബിബിസി ബാധ്യസ്ഥർ !! ബിബിസി റെയ്ഡ് ഉന്നയിച്ച ബ്രിട്ടന് ചുട്ട മറുപടി നൽകി ഇന്ത്യ

ദില്ലി : ബിബിസിയുടെ മുംബൈ, ഡൽഹി ഓഫിസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡ്, കേന്ദ്ര സർക്കാരിനു മുന്നിൽ ഉന്നയിച്ച് ബ്രിട്ടൻ. നാളെ നടക്കുന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനായി ഇന്ത്യയിലെത്തിയ ബ്രിട്ടിഷ് വിദേശകാര്യ മന്ത്രി ജയിംസ് ക്ലെവർലിയാണ് വിദേശകാര്യമന്ത്രി എസ്.ജയ്‌ശങ്കറുമായുള്ള കൂടിക്കാഴ്ചയിൽ വിഷയം ഉന്നയിച്ചത്. രാജ്യത്തെ നിയമങ്ങൾ എല്ലാ സ്ഥാപനങ്ങൾക്കും ഒരുപോലെ ബാധകമാണെന്നും അത് പാലിക്കാൻ ബിബിസി ബാധ്യസ്ഥരാണെന്നുമുള്ള ചുട്ട മറുപടിയാണ് ഇന്ത്യ നൽകിയത്.

ബിബിസിയുടെ ഓഫിസുകളിൽ നടത്തിയ പരിശോധനയിൽ നികുതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ പൊരുത്തക്കേടുകൾ നടന്നതായി കണ്ടെത്തിയതായി കേന്ദ്ര ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ബിബിസി ഗ്രൂപ്പിൽപ്പെട്ട പല കമ്പനികളുടെയും കണക്കിൽ കാണിച്ചിട്ടുള്ള വരുമാനവും ലാഭവും ഇന്ത്യയിലെ പ്രവർത്തനത്തിന്റെ തോതുമായി ഒരു തരത്തിലും ഒത്തുപോകുന്നില്ല എന്നതായിരുന്നു പ്രധാന കണ്ടെത്തൽ.

ജീവനക്കാരുടെ മൊഴി, ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ, രേഖകൾ എന്നിവ വരുംദിവസങ്ങളിൽ പരിശോധിക്കുമെന്ന് കേന്ദ്രം അറിയിച്ചു. ധനകാര്യവിഭാഗം, കണ്ടന്റ് ഡവലപ്മെന്റ് തുടങ്ങിയ മേഖലകളിലെ പ്രധാനപ്പെട്ടവരുടെ മൊഴികളാണ് എടുത്തത്.

Related Articles

Latest Articles