Saturday, May 4, 2024
spot_img

ദേവിയുടെ ആർത്തവം ആഘോഷമാക്കുന്ന ഒരുകൂട്ടം വിശ്വാസികൾ; കാമാഖ്യ ക്ഷേത്രത്തിന്റെ രഹസ്യങ്ങളിങ്ങനെ

സാധാരണ പുലര്‍ത്തിപ്പോരുന്ന വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമപ്പുറത്ത് ഇന്നും വ്യത്യസ്തമായി നിലകൊള്ളുന്ന ക്ഷേത്രമാണ് അസമിലെ കാമാഖ്യാ ദേവി ക്ഷേത്രം. അസമിലെ ഗുവാഹത്തിയിലെ നീലാചല്‍ കുന്നിമു മുകളില്‍ ഈ കാലഘട്ടത്തിന്‍റെയും വരാനിരിക്കുന്ന കാലഘട്ടങ്ങളുടെയും വിശ്വാസത്തെ പ്രതിനിധീകരിച്ചിരിക്കുന്ന ക്ഷേത്രമാണ് കാമാഖ്യാ ക്ഷേത്രം.കാമരൂപ് കാമാഖ്യാ ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു. സതീ ദേവിയുടെ 51 ശക്തിപീഠങ്ങളില്‍ ഏറ്റവും ശക്തിയുള്ള ക്ഷേത്രം കൂടിയാണിത്.

പല ക്ഷേത്രങ്ങളും സ്ത്രീ പ്രവേശനത്തിന് വിലക്കും നിബന്ധനകളും ഒക്കെ കൊണ്ടുവരുമ്പോഴും അതിനെയൊന്നും വകവയ്ക്കാത്ത, സ്ത്രീ ശരീരത്തെ ഏറ്റവും വിശുദ്ധമായി കണ്ട് അതിനെ പൂജിക്കുന്ന അപൂര്‍വ്വ ക്ഷേത്രമാണ് കാമാഖ്യ ക്ഷേത്രം. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന യോനി പ്രതിഷ്ഠയാണ് ക്ഷേത്രത്തിലുള്ളത്.

തന്റെ പിതാവായ ദക്ഷൻറെ പരിപൂർണ്ണ സമ്മതത്തോടെയല്ലായിരുന്നു സതീദേവി ശിവനെ വിവാഹം ചെയ്തത്. അതിന്റെ പിണക്കങ്ങള്‍ ഇരുവര്‍ക്കുമിടയില്‍ നിലനിന്നിരുന്നു. ഒരിക്കൽ ശിവനോടുള്ള പ്രതികാരമായി ദക്ഷൻ ഒരു യാഗം നടത്തുവാൻ തീരുമാനിക്കുകയും അതിൽ സതീ ദേവിയെയും ശിവനെയും ഒഴികെയുള്ള എല്ലാ ദേവിദേവൻമാരെയും ക്ഷണിക്കുകയും ചെയ്തു. പിതാവിന്റെ ക്ഷണം ലഭിക്കാതിരുന്നി‌ട്ടും ശിവനെ അവഗണിച്ച പാര്‍വ്വതി യാഗത്തിനു പോയി,എന്നാല്‍ സതീ ദേവിയെ ദക്ഷൻ സ്വീകരിച്ചില്ല എന്നു മാത്രമല്ല അപമാനിക്കുകയും ചെയ്തു.

ഇതു താങ്ങുവാൻ വയ്യാതെ ദേവി യാഗഗ്നിയിൽ ചാടി ജീവനൊടുക്കി. ഇതറിഞ്ഞെത്തിയ ശിവൻ സതീ ദേവിയുടെ കത്തിക്കരിഞ്ഞ ശരീരമെടുത്ത് ലോകം മുഴുവനും നടന്നു. ഒടുവിൽ അതിൽ നിന്നും ശിവനെ മോചിപ്പിക്കുവാൻ മഹാവിഷ്ണു ഒടുവിൽ തന്റെ സുദര്‍ശന ചക്രം ഉപയോഗിച്ച് ദേവിയുടെ ശരീരം കഷ്ണങ്ങളായി ചിതറിച്ചു. ഇതിൽ യോനീ ഭാഗം വീണ സ്ഥലമാണ് കാമാഖ്യ ക്ഷേത്രം എന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഇവിടെ ദേവിയുടെ യോനി പ്രതിഷ്ഠിച്ചിരിക്കുന്നതും ആരാധിക്കുന്നതും എന്നാണ് വിശ്വാസം

Related Articles

Latest Articles