Friday, May 3, 2024
spot_img

പാലിനൊപ്പം ഇത്തരം സാധനങ്ങൾ കഴിക്കാറുണ്ടോ? എങ്കിൽ ഇതൊന്ന് ശ്രദ്ദിക്കണം, ദഹനത്തെ പോലും ബുദ്ധിമുട്ടിലാക്കും

പാൽ ഇഷ്ടമല്ലാത്തവരായി ആരും കാണില്ല. ആരോ​ഗ്യകരമായ ഭക്ഷണത്തിൽ ഉൾപ്പെടുന്ന ഒന്നാണ് പാൽ. പക്ഷെ പാലിനൊപ്പം കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണ സാധനങ്ങൾ ഉണ്ട്. അത്തരത്തിലുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ പാൽ തീർച്ചയായും വില്ലനാകുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. പാലിന്റെ കൂടെ എന്ത് കഴിക്കരുത് എന്ന് കൂടി അറിയണം.

പാലിന്റെ ടെക്സ്ചറും മീനിന്റെ രുചിയും ഒന്നിച്ചുപോകില്ല, അതുകൊണ്ടുതന്നെ പാലിനൊപ്പം മീൻ കഴിക്കരുതെന്ന് പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാകും. ഈ കോമ്പിനേഷൻ ദഹനപ്രശ്നങ്ങൾ അടക്കമുള്ള അസ്വസ്ഥതകൾക്ക് കാരണമാകും.

പാലിൽ പഴം ചേർത്തടിച്ച് മിൽക്ക്ഷേക്കും സ്മൂത്തിയുമൊക്കെ തയ്യാറാക്കുന്നത് പതിവാണ്. പക്ഷെ പാലും പഴവും ഒന്നിച്ച് കഴിക്കുന്നത് എല്ലാവരുടെയും ശരീരത്തിൽ ​ഗുണകരമായിരിക്കില്ല. പ്രോട്ടീൻ ധാരാളമായി അടങ്ങിയ പാലും സ്റ്റാർച്ച് കൂടുതലുള്ള പഴവും ചേരുമ്പോൾ ദഹനപ്രശ്നങ്ങൾ തലപൊക്കും. അതുകൊണ്ട് പാലും പഴവും വെവ്വേറെ കഴിക്കുന്നതാണ് ആരോഗ്യകരമായ ഭക്ഷണക്രമത്തിന് അനുയോജ്യം.

പാലിനൊപ്പം മത്തൻവർഗത്തിൽപ്പെട്ടവയും (തണ്ണിമത്തൻ, ഷമാം) ചേരില്ല. ഇവ രണ്ടും ചേരുന്നത് ഒരു ടോക്സിക് കോമ്പിനേഷനാണ്. ഛർദി, ദഹനപ്രശ്നങ്ങൾ തുടങ്ങി പല ബുദ്ധിമുട്ടുകളും ഇതുമൂലമുണ്ടാകാറുണ്ട്.

ഓറഞ്ച്, ചെറുനാരങ്ങ, മുന്തിരിങ്ങ തുടങ്ങി അമ്ലത കൂടിയൊന്നും പാലിനൊപ്പം കഴിക്കരുത്. ഇത് ദഹനം പ്രയാസകരമാക്കും. ​ഗ്യാസ്, നെഞ്ചെരിച്ചിൽ, അസ്വസ്ഥത തുടങ്ങിയ ബുദ്ധിമുട്ടുകളും ഇതുമൂലം ഉണ്ടാകാം. ചുമ, ജലദോഷം, അലർജി തുടങ്ങിയ പ്രശ്നങ്ങളും ഇതുകാരണം ഉണ്ടായെന്നുവരാം.

പാലിനൊപ്പം റാഡിഷ് കഴിക്കുന്നതും നന്നല്ല. പാൽ കുടിച്ച് കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും കഴിഞ്ഞേ മുള്ളങ്കി ചേർത്ത വിഭവങ്ങൾ കഴിക്കാവൂ.

Related Articles

Latest Articles