Sunday, May 19, 2024
spot_img

കോൺഗ്രസിന് കനത്ത തിരിച്ചടി ! പത്മജ വേണുഗോപാലിന് പിന്നാലെ ലീഡറുടെ വിശ്വസ്തനും ബിജെപിയിൽ ; തിരുവനന്തപുരം നഗരസഭ മുൻ പ്രതിപക്ഷ നേതാവ് മഹേശ്വരൻ നായർ അംഗത്വം സ്വീകരിച്ചത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സന്നിഹിതനായിരുന്ന ചടങ്ങിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ കോൺഗ്രസിന് കനത്ത തിരിച്ചടി. കേരളാ രാഷ്ട്രീയത്തിലെ അതികായകൻ അന്തരിച്ച കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന് പിന്നാലെ ലീഡറുടെ വിശ്വസ്തനും തിരുവനന്തപുരം നഗരസഭ മുൻ പ്രതിപക്ഷ നേതാവുമായ മഹേശ്വരൻ നായർ കോൺഗ്രസ് പാര്‍ട്ടി വിട്ടു. കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ സന്നിഹിതനായിരുന്നു ചടങ്ങിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. ഉപാധികൾ ഇല്ലാതെയാണ് കോൺഗ്രസിൽ ചേരുന്നതെന്ന് മഹേശ്വരൻ നായർ പ്രതികരിച്ചു. കെപിസിസി എക്സിക്യൂട്ടീവ് അംഗമായിരുന്നു മഹേശ്വരൻ നായർ.

പത്മജ വേണുഗോപാലിന് പിന്നാലെ പദ്മിനി തോമസും വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് ബിജെപിയിൽ എത്തിയിരുന്നു. തിരുവനന്തപുരം ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷും ബിജെപിയിൽ അംഗത്വം എടുത്തിരുന്നു.

Related Articles

Latest Articles