മുംബൈ: ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഗോവ – മുംബൈ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്ലാഗ് ഓഫ് മാറ്റിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ഫ്ലാഗ് ഓഫ് ചെയ്യാനും സര്‍വീസ് ആരംഭിക്കുന്ന മഡ്ഗാവില്‍ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് പങ്കെടുക്കാനും തീരുമാനിച്ചിരുന്നു,
ബാലസോര്‍ ജില്ലയിലെ ബഹാനഗറില്‍ ബംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, കോറോമാണ്ടല്‍ എക്സ്പ്രസ്, ഗുഡ്സ് ട്രെയിനുകള്‍ എന്നീ മൂന്ന് ട്രേയിനുകള്‍ അപകടത്തില്‍പ്പെട്ടതോടെ 233 പേര്‍ മരിക്കുകയും ആയിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

