Thursday, January 8, 2026

വർക്കലയിൽ വീടിന് തീ പിടിച്ചു. ഒഴിവായത് വൻ ദുരന്തം !!

വര്‍ക്കല : വര്‍ക്കലയില്‍ വീടിനു തീപിടിച്ചു. സംഭവ സമയം വീടിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന രണ്ടു കുട്ടികള്‍ തലനാരിഴക്ക്‌ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം.
തമിഴ്‌നാട് സ്വദേശികളായ ഗണേഷ് മൂര്‍ത്തിയുടെയും രാജേശ്വരിയുടെയും വാടക വീടിനാണ് തീപിടിച്ചത്. സംഭവസമയത്ത് ദമ്പതികൾ ജോലി ആവശ്യങ്ങൾക്കായി പുറത്തായിരുന്നു.

കത്തിച്ചു വച്ചിരുന്ന വിളക്കില്‍ നിന്നാണ് തീ പടർന്നു പിടിച്ചത് എന്നാണ് കരുതപ്പെടുന്നത്. വീട്ടിനുള്ളില്‍ മൂന്ന്‌ ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നു. ഇവയിലേക്ക് തീ പടരാത്തതിനാൽ വൻ ദുരന്തം ഒഴിവായി . വര്‍ക്കല ഫയര്‍ഫോഴ്‌സ് ഉടനടി സ്ഥലത്തെത്തി അണയ്ക്കുകയും ചൂട് പിടിച്ചിരുന്ന ഗ്യാസ് കുറ്റികള്‍ വെള്ളത്തില്‍ മുക്കി അപകട സാധ്യത ഒഴിവാക്കുകയും ചെയ്തു.

Related Articles

Latest Articles