ന്യൂയോർക്ക് : രാവിലെ ജഡ്ജിയായും രാത്രിയിൽ ഓൺലൈനിലെ അഡൾട്ട് ഒൺലി സൈറ്റിലെ താരവുമായി ജീവിച്ച ജഡ്ജിക്കു ജോലി നഷ്ടമായി. ന്യൂയോർക്ക് സിറ്റിയിലെ ജഡ്ജി ഗ്രിഗറി എ.ലോക്കിനാണു (33) കയ്യിലിരുപ്പ് കാരണം ജഡ്ജി ജോലി നഷ്ടപ്പെട്ടത്. ഒൺലിഫാൻസ് എന്ന അഡൾട്ട് ഒൺലി സൈറ്റിലെ സജീവ സാന്നിധ്യം ഗ്രിഗറിക്കു വിനയാവുകയായിരുന്നു.
പ്രതിമാസം ആയിരം രൂപയോളം സബ്സ്ക്രിപ്ഷനായി ഈടാക്കുന്ന അക്കൗണ്ടാണു ഇയാൾക്ക് ഉണ്ടായിരുന്നത് . തന്റെ നൂറിലേറെ നഗ്ന ചിത്രങ്ങളും വിഡിയോകളും ഉപയോക്താക്കൾക്കായി മഹാമനസ്കനായ ഗ്രിഗറി പോസ്റ്റ് ചെയ്തിരുന്നു.കൂടാതെ ജസ്റ്റ്ഫോർ.ഫാൻസ് എന്ന പോൺ സൈറ്റിലും ഇയാൾക്ക് അക്കൗണ്ട് ഉണ്ടായിരുന്നെന്നാണു വിവരം . ഇതിൽ 750 രൂപയോളമാണ് ഈടാക്കിയിരുന്നത്.
ട്വിറ്റർ, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിലും അക്കൗണ്ടുള്ള ഗ്രിഗറി, ‘ഞാൻ ജഡ്ജിയാണ്’ എന്നും രേഖപ്പെടുത്തിയിരുന്നു . ‘രാവിലെ വൈറ്റ് കോളർ പ്രഫഷണൽ. രാത്രി അൺപ്രഫഷണൽ. പക്വതയില്ലാത്ത, പരുക്കനായ, വൃത്തികെട്ടയാൾ’ എന്നാണ് ഒൺലിഫാൻസിന്റെ ബയോയിൽ ഗ്രിഗറി സ്വയം പൊക്കിയടിച്ചിരുന്നത്.

