Friday, May 3, 2024
spot_img

മിത്തുകളും വിശ്വാസങ്ങളും ഇടകലർന്ന നാട്; ശ്രീകോവിലോ കെട്ടിടങ്ങളോ ഒന്നുമില്ലാത്ത ആരാധന, അറിയാം പ്രകൃതി ക്ഷേത്രത്തിലെ വിശ്വാസങ്ങളും ആചാരങ്ങളും

മിത്തുകളും വിശ്വാസങ്ങളും ഇടകലർന്ന നാടിന് സന്ധ്യമയങ്ങുമ്പോൾ ലാവണ്യമേറുന്നതിനൊപ്പം കഥകൾക്കു ഭീകരതയുമേറിവരും. കരിമ്പനകളും അതിവിശാലമായ പാടശേഖരങ്ങളും തുടുത്ത ആകാശത്തിന്റെ പശ്ചാത്തലത്തിൽ കരിമ്പനപ്പട്ടകളിൽ ചേക്കേറുന്ന കിളികളും കവ എന്ന ജലാശയക്കരയിലെ സായാഹ്നഭംഗിയും പാലക്കാടിന്റെ മാത്രം കാഴ്ചകളാണ്. പാലക്കാട്‌, കൊല്ലങ്കോട്‌ നിന്നും ഏകദേശം 10km തെക്ക്‌ കിഴക്കായി നെല്ലിയാമ്പതി മലനിരകളുടെ അടിവാരത്താണ്‌ ചിങ്ങൻചിറ ശ്രീ കറുപ്പസ്വാമി പ്രകൃതിക്ഷേത്രം. ക്ഷേത്രം എന്നു പറയുമ്പോൾ, ശ്രീകോവിലോ കെട്ടിടങ്ങളോ ഒന്നും തന്നെയില്ല.

ശിഖരങ്ങളിൽ നിന്നും താഴോട്ടിറങ്ങിനിൽക്കുന്ന വലിയൊരു ആൽമരക്കൂട്ടവും അതിനു അരികുചേർന്ന് വലിയൊരു ചിറയുമാണ്‌ ഇവിടത്തെ മുഖ്യ ആകർഷണം.ആൽമരത്തിന്റെ ചുവട്ടിൽ വേരുകൾക്കിടയിൽ ഒരു ചെറിയ കല്ലിൽ തീർത്ത ശ്രീ കറുപ്പസ്വാമിയുടെ ആരാധനാവിഗ്രഹമുണ്ട്‌. ചിങ്ങൻചിറയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി നിരവധി മലയാളം/തമിഴ്‌ സിനിമകളും ഹിറ്റ് മ്യൂസിക്‌ വീഡിയോ ആൽബങ്ങളും ചിത്രീകരിച്ചിട്ടുണ്ട്‌. ചിങ്ങൻചിറയിൽ നിന്നും ഏകദേശം 2-3 കി.മി. മലയടിവാരത്തിലേക്ക്‌ നടന്നാൽ സീതാർകുണ്ട്‌ വെള്ളച്ചാട്ടത്തിന്റെ താഴ്‌വശത്ത്‌ എത്താം. വനവാസക്കാലത്ത്‌ ശ്രീരാമനും സീതയും ഇവിടെ താമസിച്ചിരുന്നതായും സീത ഇവിടത്തെ അരുവിയിൽ കുളിച്ചതായും ഐതിഹ്യം. മഴക്കാലത്തുമാത്രമേ വെള്ളച്ചാട്ടം ദൃശ്യമാകൂ.

Related Articles

Latest Articles