Tuesday, May 21, 2024
spot_img

പരിശീലനം പരിധി വിടരുതെന്ന് എല്ലാപേരെയും ഉപദേശിച്ചു; എന്നാൽ സ്വന്തം കാര്യത്തിൽ …. ജസ്റ്റിൻ വിക്കിയുടെ വിയോഗത്തിന്റെ ഞെട്ടലിൽ ആരാധകർ

ബാലി : ജിമ്മിൽ പരിശീലനം നടത്തുന്നതിനിടെ ബാർബെൽ വീണു കഴുത്ത് ഒടിഞ്ഞ് കഴിഞ്ഞ ദിവസം മരിച്ച സമൂഹ മാദ്ധ്യമങ്ങളിലടക്കം പ്രശസ്തനായ ഇന്തൊനീഷ്യൻ ഫിറ്റ്നസ്‍ ഇൻഫ്ലുവൻസർ ജസ്റ്റിൻ വിക്കി, പരിശീലനത്തിൽ ഭാരം ഉയർത്തുന്നതിൽ ജാഗ്രത പുലർത്തിയിരുന്നതായി സുഹൃത്തിന്റെ വെളിപ്പെടുത്തൽ.
ഫിറ്റ്നസ് കൂട്ടുവാൻ പരിധിക്കുമപ്പുറം പരിശീലിക്കാൻ ശ്രമിക്കരുതെന്ന് ജസ്റ്റിൻ വിക്കി ആളുകളെ ഉപദേശിച്ചിരുന്നതായി സുഹൃത്ത് ഗെഡെ സുതാര്യ ഇന്തൊനീഷ്യൻ മാദ്ധ്യമത്തോട് പറഞ്ഞു

വിക്കി ഒരു നല്ല സുഹൃത്തായിരുന്നു. ഫിറ്റ്നസുമായി ബന്ധപ്പെട്ട വിവരങ്ങൾ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാറുണ്ട്. ജിമ്മിൽ പരിശീലിക്കുമ്പോൾ എപ്പോഴും സൂക്ഷിക്കണമെന്നും നമ്മുടെ പരിധിയില്‍ കൂടുതല്‍ ജിമ്മിൽ പരിശ്രമിക്കരുതെന്നും അദ്ദേഹം സുഹൃത്തുക്കളെ ഉപദേശിക്കും.’’– ഗെഡെ സുതാര്യ പ്രതികരിച്ചു.

അപകടം സംഭവിച്ചതിനു പിന്നാലെ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും ജസ്റ്റിൻ വിക്കിയുടെ ജീവന്‍ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. 210 കിലോയുടെ ബാര്‍ബെൽ ഉയർത്തി സ്ക്വാട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബാർബെൽ വീണ് ഹൃദയത്തെയും ശ്വാസകോശത്തേയും ബന്ധിപ്പിക്കുന്ന നാഡികൾക്കും തകരാർ സംഭവിച്ചത് സ്ഥിതി ഗുരുതരമാക്കി. സമൂഹമാദ്ധ്യമങ്ങളില്‍ ആയിരക്കണക്കിന് പേരാണ് ജസ്റ്റിൻ വിക്കിയെ പിന്തുടരുന്നത്.

Related Articles

Latest Articles