Thursday, April 18, 2024
spot_img

മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് ലോകത്തെ ആദ്യ സംഭവമല്ല; ഡൽഹിയേക്കാൾ മെച്ചമാണ് കൊച്ചിയിലെ വായു നിലവാരമെന്ന് എം.ബി രാജേഷ്

തിരുവനന്തപുരം: മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് ലോകത്തെ ആദ്യ സംഭവമൊന്നുമല്ലെന്ന് എം.ബി രാജേഷ്. സഭയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മാദ്ധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളാണ് നൽകുന്നതെന്നും ചില മാദ്ധ്യമങ്ങൾ തീയില്ലാതെ പുകയുണ്ടാക്കാൻ മിടുക്കരാണെന്നും എം.ബി രാജേഷ് നിയമസഭയിൽ വിമർശിച്ചു.

മാലിന്യ മല രണ്ട് വർഷം മുമ്പ് ഉണ്ടായതല്ല. മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് ലോകത്തെ ആദ്യ സംഭവുമല്ല. ലോകമൊട്ടാകെ ഇതുസംഭവിക്കുന്നുണ്ട്. എന്നാൽ തീപിടിച്ചത് ലോകത്തെ ആദ്യ സംഭവം എന്ന രീതിയിലാണ് അവതരിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഡൽഹിയേക്കാൾ മെച്ചമാണ് കൊച്ചിയിലെ വായു നിലവാരമെന്നും എം ബി രാജേഷ് അഭിപ്രായപ്പെട്ടു.

Related Articles

Latest Articles