Thursday, December 18, 2025

കൊടും ചൂടോ ഇടയ്ക്ക് പ്രത്യക്ഷപ്പെട്ട മഴക്കാറോ തടസ്സമായില്ല !വി. മുരളീധരൻ്റെ വാഹന പര്യടത്തെ വരവേൽക്കാൻ ഒഴുകിയെത്തിയത് വൻജനസഞ്ചയം

കൊടും ചൂടിനേയും അവഗണിച്ച് ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി വി. മുരളീധരൻ്റെ വാഹന പര്യടത്തെ വരവേൽക്കാൻ ഒഴുകിയെത്തിയത് വൻജനസഞ്ചയം. കടുത്ത ചൂടിനേയും ഇടയ്ക്ക് ആകാശത്ത് പ്രത്യക്ഷപ്പെട്ട മഴക്കാറിനെയും അവഗണിച്ചായിരുന്നു ജനക്കൂട്ടം എൻഡിഎ സ്ഥാനാർത്ഥിയെ കാണാൻ എത്തിയത്.

അരുവിക്കര, കാട്ടാക്കട മണ്ഡലങ്ങളിൽ നടന്ന പര്യടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കണി വിഭവങ്ങൾ നൽകിയും പഴക്കുലകളും, പനങ്കുലകളും സമ്മാനിച്ചുമാണ് പ്രദേശവാസികൾ വി. മുരളീധരനെ സ്വീകരിച്ചത്.

രാവിലെ അരുവിക്കര മുളയറയിൽ നിന്നുമാണ് പ്രചാരണം ആരംഭിച്ചത്. അരുവിക്കര മണ്ഡലത്തിൽ അരുവിക്കര, വെള്ളനാട് പഞ്ചായത്തുകളിലാണ് പര്യടനം നടത്തിയത്.കാട്ടാക്കട മണ്ഡലത്തിൽ മാറനല്ലൂർ, കാട്ടാക്കട പഞ്ചായത്തുകളായിരുന്നു പര്യടനം.

Related Articles

Latest Articles