Sunday, October 4, 2026

മദ്യലഹരിയിൽ ഡ്രൈവർ ഓടിച്ച ലോറി എതിർദിശയിൽ വന്ന വാഹനങ്ങളിലിടിച്ചു കയറി !ജയ്പുരിൽ 19 പേര്‍ക്ക് ദാരുണാന്ത്യം

ജയ്പുര്‍: ജയ്പുരിലെ ഹര്‍മദ മേഖലയില്‍ മദ്യലഹരിയിൽ ഡ്രൈവർ ഓടിച്ച ലോറി എതിർദിശയിൽ വന്ന വാഹനങ്ങളിലിടിച്ച് 19 പേര്‍ക്ക് ദാരുണാന്ത്യം. പത്തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 17 ഓളം വാഹനങ്ങളിലേക്കാണ് ട്രക്ക് ഇടിച്ചുകയറിയത്. അഞ്ച് കിലോമീറ്ററോളമാണ് ട്രക്ക് ഭീതി പടർത്തി പാഞ്ഞത്.
നിരവധി ബൈക്കുകളും അതിലെ യാത്രക്കാരും ട്രക്കിന്റെ ചക്രങ്ങള്‍ക്കടിയില്‍ ഞെരിഞ്ഞമര്‍ന്ന നിലയിലാണ്,

ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുക്കുകയും മദ്യപിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ മെഡിക്കല്‍ പരിശോധനകള്‍ നടത്തുകയും ചെയ്തു. ട്രക്ക് ആദ്യം ഒരു കാറില്‍ ഇടിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ വാഹനം പിന്തുടര്‍ന്നു. ഇതോടെ ട്രക്ക് ഡ്രൈവര്‍ വേഗത കൂട്ടി വഴിയാത്രക്കാരെയും ബൈക്ക് യാത്രികരെയും ഇടിച്ചു. പിന്നീട് ദില്ലി -അജ്മീര്‍ ഹൈവേയില്‍ വെച്ച് ഒരു ട്രെയിലറിലും കാറിലും ഇടിച്ചാണ് നിന്നത്. നാട്ടുകാര്‍ ഡ്രൈവറെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Related Articles

Latest Articles