റിയാദ് : മോഷണശ്രമം തടയുന്നതിനിടെ മോഷ്ടാവിന്റെ കുത്തേറ്റ മലയാളി കൊല്ലപ്പെട്ടു. തൃശൂർ പെരിങ്ങോട്ടുകര സ്വദേശി കാരിപ്പംകുളം അഷ്റഫ് (43) ആണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. എക്സിറ്റ് നാലിലുള്ള പാർക്കിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.
ഡ്രൈവറായി ജോലി ചെയ്യുന്ന അഷ്റഫ് പാർക്കിൽ വിശ്രമിക്കുന്നതിനിടെ തന്റെ പഴ്സും മൊബൈൽ ഫോണും മോഷ്ടിക്കാനെത്തിയ ആളെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുത്തേറ്റത്. ഗുരുതരമായി കുത്തേറ്റ അഷ്റഫിനെ സൗദി ജർമൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരിച്ചു.ആഫ്രിക്കൻ വംശജനാണ് പ്രതി എന്നാണ് അറിയാൻ സാധിക്കുന്നത്. ഭാര്യ: ഷഹാന. സഹോദരൻ: ഷനാബ്

