ഹൈദരാബാദ് : ഇന്ത്യൻ വിദ്യാർത്ഥിനി ലണ്ടനിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശിനിയായ കോന്തം തേജസ്വിനി എന്ന 27കാരിയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പെൺകുട്ടിയോടൊപ്പം മുൻപ് താമസിച്ചിരുന്ന ബ്രസീൽ പൗരന്റെ ആക്രമണത്തിലാണ് തേജസ്വിനി കൊല്ലപ്പെട്ടതെന്നാണ് വിവരം.
ലണ്ടൻ പ്രാദേശികസമയം ഇന്നലെ രാവിലെ 10 മണി പോലീസ് അധികൃതർ അറിയിച്ചു. തേജസ്വിനിയുടെ കൂടെയുണ്ടായിരുന്ന പെൺകുട്ടിക്കും ആക്രമണത്തിൽ പരിക്കേറ്റു. ഒരാഴ്ച മുൻപാണ് തേജസ്വിനി സുഹൃത്തുക്കൾക്കൊപ്പം താമസം മാറിയത്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഉപരിപഠനത്തിനായി തേജസ്വിനി ലണ്ടനിലേക്കു പോയത്.
സംഭവവുമായി ബന്ധപ്പെട്ട് 24 ഉം 23 ഉം വയസ്സുള്ള യുവാവും യുവതിയും അറസ്റ്റിലായി. യുവതിയെ ചോദ്യം ചെയ്തു വിട്ടയച്ചതായും യുവാവ് കസ്റ്റഡിയിൽ തുടരുകയാണെന്നുമാണ് വിവരം. സംഭവത്തിൽ 23 വയസ്സുള്ള മറ്റൊരു യുവാവിനെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. .

