Tuesday, December 23, 2025

ഇഷ്ടപ്പെട്ടു,എടുക്കുന്നു!!ജി20 ഉച്ചകോടിയുടെ വേദി അലങ്കരിക്കാനെത്തിച്ച പൂച്ചട്ടികൾ കവർന്ന ഒരാൾ അറസ്റ്റിൽ

ദില്ലി : ഇന്നുമുതൽ നടക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി, വേദികളുടെ മോടി കൂട്ടുവാൻ സ്ഥാപിച്ച പൂച്ചട്ടികൾ മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഗാന്ധി നഗർ സ്വദേശിയായ മൻമോഹൻ എന്നയാളാണ് സംഭവത്തിൽ അറസ്റ്റിലായത്. മോഷണം നടത്താൻ ഉപയോഗിച്ച ആഡംബര കാറും പൊലീസ് കണ്ടെടുത്തു.

ഡൽഹി-ഗുരുഗ്രാം എക്‌സ്പ്രസ് വേയിലെ ആംബിയൻസ് മാളിന് മുന്നിൽ തിങ്കളാഴ്ചയാണ് മോഷണം നടന്നത് . ആഡംബര കാറിലെത്തിയ രണ്ട് പേർ പൂച്ചട്ടികള്‍ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചിരുന്നു. തൊട്ടു പിന്നാലെയാണ് നടപടി.

അറസ്റ്റിലായ മോഹനെ ചോദ്യം ചെയ്തു വരികയാണ്. കേസിലെ മറ്റൊരു പ്രതിക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണെന്നും പ്രതികൾ മോഷ്ടിച്ച പൂച്ചട്ടികളും കടത്താൻ ഉപയോഗിച്ച ആഡംബര കാറും കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി .

Related Articles

Latest Articles