Monday, April 29, 2024
spot_img

ഇടുക്കിയിൽ വാഹനാപകടം ; നവദമ്പതികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഭര്‍ത്താവിന് ദാരുണാന്ത്യം

ഇടുക്കി: നവദമ്പതികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഭർത്താവിന് ദാരുണാന്ത്യം. ഫോർട്ട്കൊച്ചി സ്വദേശി ഷെൻസനാണ് അപകടത്തിൽ മരിച്ചത്. ചിന്നക്കനാൽ ഗ്യാപ്പ് റോഡിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. ഇയാളുടെ കൂടെയുണ്ടായിരുന്ന ഭാര്യ സഞ്ജുവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം തിരുവനന്തപുരത്ത് കോളേജ് ബസ് സ്കൂട്ടറിലിടിച്ച് ഉണ്ടായ അപകടത്തിൽ വിദ്യാര്‍ത്ഥി മരിച്ചു. പാച്ചല്ലൂര്‍ സ്വദേശി മുഹമ്മദ് തന്‍സിലാണ് മരിച്ചത്. കോളേജ് ബസ് സ്കൂട്ടറിലിടിക്കുകയും സ്കൂട്ടറിന്‍റെ പിന്‍സീറ്റിലിരുന്ന തന്‍സില്‍ ബസിന്‍റെ അടിയിലേക്ക് വീഴുകയുമായിരുന്നു

Related Articles

Latest Articles