വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ദേവി ക്ഷേത്രത്തിൽ എത്തിച്ച ഹനുമാൻ വിഗ്രഹം
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ദേവി ക്ഷേത്രത്തിൽ ദേവീഹിത പ്രകാരം പ്രതിഷ്ഠിക്കാനുള്ള ലോകത്തിലെ ഏറ്റവും വലിയ ഹനുമാൻ വിഗ്രഹം ക്ഷേത്രത്തിൽ എത്തിച്ചു. പീഠവും കിരീടവും ഉൾപ്പെടെ 37 അടി പൊക്കമുള്ള വിഗ്രഹം തമിഴ്നാട്ടിലെ മൈലാടിയിയിൽ നിന്നാണ് ഘോഷയാത്രയായി കേരളത്തിലേക്ക് കൊണ്ടുവന്നത്. ഇന്ന് രാമായണ മാസാരംഭമായ ഇന്ന് കന്യാകുമാരി, ശുചീന്ദ്രം, ബാലരാമപുരം, പാളയം ഹനുമാൻ കോവിൽ എന്നിവിടങ്ങളിലെ വൻ സ്വീകരണങ്ങൾക്ക് ശേഷമാണ് വിഗ്രഹ ഘോഷയാത്ര വൈകുന്നേരത്തോടെ പൗർണ്ണമിക്കാവിൽ എത്തിയത്.
പൂർണ്ണമായും കൃഷ്ണശിലയിൽ അതിമനോഹരമായി കൊത്തിയെടുത്ത ഈ വിഗ്രഹത്തിന് ഏകദേശം 90 ടൺ ഭാരമുണ്ട്. ക്ഷേത്രത്തിൽ നിർമ്മിച്ചുവരുന്ന പ്രത്യേക ശ്രീകോവിലിന്റെ പണികൾ പൂർത്തിയായാലുടൻ വിഗ്രഹത്തിന്റെ ഔദ്യോഗിക പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മുഖ്യപ്രതിഷ്ഠയായ ഹനുമാൻ സ്വാമിക്ക് പുറമെ, ഹനുമാന്റെ സഹോദരന്മാരായ ഗതിമാൻ, ശ്രുതിമാൻ, മതിമാൻ, കേതുമാൻ, ധൃതിമാൻ എന്നിവരുടെ വിഗ്രഹങ്ങളും വരും ദിവസങ്ങളിൽ പൗർണ്ണമിക്കാവിൽ പ്രതിഷ്ഠിക്കുമെന്നും ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണെന്നും ക്ഷേത്രം ഭാരവാഹികൾ വ്യക്തമാക്കി.
തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…
അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…
ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…