മെക്സിക്കോ: വൈറലായി മെക്സിക്കോ മേയറിന്റെ വിവാഹം. മെക്സിക്കോയിലെ സാന്‍ പെദ്രോ മേയറായ വിക്ടര്‍ ഹ്യൂഗോ വിവാഹം ചെയ്തത് ചീങ്കണ്ണിയെ. ഇവരുടെ പരമ്പരാഗത ആചാരത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ വിവാഹം നടത്തിയത്. മേയറുടെ വിവാഹ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
വാദ്യഘോഷങ്ങളോടെ, പരമ്പരാഗതമായ വെളുത്ത വിവാഹ വസ്ത്രം ധരിപ്പിച്ച് അണിയിച്ചൊരുക്കിയാണ് വധുവിനെ ചടങ്ങിനെത്തിച്ചത്. മേയര്‍ വധുവിനെ ചുംബിച്ചതോടുകൂടി ചടങ്ങ് പൂര്‍ത്തീകരിക്കുകയും ചെയ്തു. ചുംബിക്കുമ്പോള്‍ ചീങ്കണ്ണി ആക്രമിക്കാതിരിക്കാന്‍ വായ് കൂട്ടി കെട്ടിയിരുന്നു.
പ്രകൃതി കനിയാനായിട്ടുള്ള പ്രാര്‍ത്ഥന ആയിട്ടാണ് ഇത്തരത്തില്‍ ഒരു ആചാരം ഈ സമുദായം നടത്തുന്നത്. ചീങ്കണ്ണിയെ ഭൂമിയുടെ പ്രതിനിധിയായിട്ടാണ് ഇവര്‍ കാണുന്നത്. അതുകൊണ്ടു തന്നെ, മനുഷ്യനും ചീങ്കണ്ണിയും വിവാഹം ചെയ്യുമ്പോള്‍ മനുഷ്യനും ദൈവവും ഒന്നിക്കുന്നു എന്നാണവരുടെ വിശ്വാസം.

