Monday, June 17, 2024
spot_img

മോഹൻലാലിന് അംഗീകാരം നൽകി കേന്ദ്രം; അഭിമാനമെന്ന് താരരാജാവ്

ജി എസ് ടി നികുതികള്‍ കൃത്യമായി ഫയല്‍ ചെയ്യുകയും അടയ്ക്കുകയും ചെയ്ത നടന്‍ മോഹന്‍ലാലിന് കേന്ദ്ര സര്‍ക്കാരിന്റെ അം​ഗീകാരം. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്‌ട് ടാക്‌സ് നല്‍കിയ സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിന് ലഭിച്ചു. സര്‍ട്ടിഫിക്കറ്റ് പങ്കുവച്ച്‌ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

തനിക്ക് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചതില്‍ കേന്ദ്ര സര്‍ക്കാരിന് മോഹന്‍ലാല്‍ നന്ദി അറിയിച്ചു. ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നുവെന്നും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ആന്റണി പെരുമ്പാവൂരിന്റെ നിര്‍മാണ കമ്പനിയായ ആശിര്‍വാദ് സിനിമാസിനും അംഗീകാരം ലഭിച്ചു. രാഷ്ട്രനിര്‍മ്മാണത്തിന്റെ ഭാഗമാകാനും നിങ്ങള്‍ക്കൊപ്പം നടക്കാനും അനുവദിച്ചതിന് നന്ദി പറയുന്നവെന്നും അഭിമാന നിമിഷമാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

 

Related Articles

Latest Articles