Tuesday, December 23, 2025

ഒരുമിച്ചിരുന്ന് മദ്യപാനം തുടർന്ന് മദ്യലഹരിയിൽ വാക്ക് തർക്കത്തിനിടെ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു, മദ്യപസംഘത്തിലെ എല്ലാവരും പിടിയിൽ

ഇടുക്കി : മദ്യ ലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ സംഘത്തിലുണ്ടായിരുന്ന ഒരാൾക്ക് കുത്തേറ്റു. തൊടുപുഴ കാഞ്ഞാർ ഞാളിയാനിയിൽ ഇന്നലെ ആണ് സംഭവം.ഞാളിയാനി സ്വദേശി സാം ജോസഫ് (40) ആണ് മരിച്ചത്.സാം ഉൾപ്പെടെ നാല് സുഹൃത്തുക്കൾ ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഇതിനിടയിൽ ത‍‍ർക്കം ഉണ്ടായപ്പോൾ ഒരാൾ കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് കുത്തുകയായിരുന്നു.

സാം ജോസഫിന്റെ കഴുത്തിലാണ് റബ‍ർ വെട്ടുന്ന കത്തികൊണ്ടുള്ള കുത്ത് ഏറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സാം ജോസഫിന്റെ ഒപ്പം ഉണ്ടായിരുന്ന മൂന്നുപേരേയും പൊലീസ് കസ്റ്റഡിയിലെടുത്തു.കത്തിക്കുത്തിലേക്ക് നയിച്ചത് പെട്ടെന്നുള്ള പ്രകോപനം ആണോ അത് മറ്റെന്തെങ്കിലും പ്രശ്നങ്ങളാണോയെന്നത് പൊലീസ് പരിശോധിച്ച് വരികയാണ്

Related Articles

Latest Articles