Tuesday, April 23, 2024
spot_img

തള്ളിമറിക്കാനല്ലാതെ ഒന്നിനുമറിയാത്ത ഇരട്ടചങ്കൻ ! രോക്ഷാകുലരായി ജനം

തിരുവനന്തപുരം:സിൽവർലൈൻ പദ്ധതി ഒഴിവാക്കേണ്ട സാഹചര്യങ്ങൾ ഉണ്ടായിട്ടും ജനങ്ങൾ കടുത്ത അതൃപ്തി നേരിടുകയാണ്.പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറക്കാത്തതിനാൽ 2021ൽ വിജ്ഞാപനം ചെയ്ത പ്രദേശത്തുള്ളവർ കടുത്ത ആശങ്കയിലാണ്.ഭൂമിയുടെ വിൽപനയടക്കംതടസ്സപെടുന്നതും ബാങ്കുകൾ വായ്പ നിഷേധിക്കുന്നതും ജനങ്ങളെ പ്രതിസന്ധിയിലാക്കുകയാണ്‌.വില്പനയ്‌ക്കോ വായ്പ എടുക്കുന്നതിനോ തടസ്സം ഉണ്ടാവില്ലെന്ന് അസർക്കാർ അറിയിച്ചിരുന്നു എന്നാൽ ആ വക്കെല്ലാം പാഴ്വാക്കായി മാറുകയാണ്.. പദ്ധതി പ്രദേശമെന്ന പേര് വന്നതോടെ വായ്പ അനുവദിക്കാൻ പോലും ബാങ്കുകൾ തയ്യാറല്ല.

ഈ സ്ഥിതി മാറണമെങ്കിൽ ഇതുവരെ നടത്തിയ നടപടികളും സർക്കാ‍ർ മരവിപ്പിക്കണം. സിൽവർലൈനെതിരായ പ്രതിഷേധങ്ങളിൽ ജനങ്ങൾക്കെതിരായി ചുമത്തിയ കേസുകളും സർക്കാർ ഇതുവരെ പിൻവലിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്‍റെ അന്തിമ അനുമതിക്ക് ശേഷം മതി ബാക്കിയെന്ന കാരണം പറഞ്ഞ് പദ്ധതിയിൽ നിന്ന് സര്‍ക്കാര്‍ പിൻമാറുമ്പോൾ ദുരിതത്തിലാകുന്നത് അതിരടയാള പരിധിയിലുള്ള ജനങ്ങളാണ്.സർവേ ഉദ്യോഗസ്ഥരെ പിൻവലിച്ചശേഷവും കെ റെയിലിൽ നിന്നും പിന്നോട്ടില്ലെന്ന് മന്ത്രിമാർ ആവർത്തിക്കുമ്പോൾ മഞ്ഞക്കുറ്റിയിട്ട സ്ഥലങ്ങളുടെ ഉടമകൾ പ്രതിസന്ധിയിലാണ്.

Related Articles

Latest Articles