തിരുവനന്തപുരം : എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പേട്ട അമ്പലത്തുമുക്ക് സ്വദേശി എസ് അരുൺകുമാറാണ് മരിച്ചത്. മുരുക്കും പുഴ സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരനാണ് തൂങ്ങിയ മരിച്ച അരുൺകുമാർ. ഇന്ന് പുലർച്ചെ എം സി റോഡിനു സമീപത്തുള്ള പറിങ്കമാവിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം കണ്ടതിനെ തുടർന്ന് നാട്ടുകാർ ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

