Friday, October 9, 2026

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ മയക്കുമരുന്ന് കാരിയറാക്കിയ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

കോഴിക്കോട് : ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ മയക്കുമരുന്ന് കാരിയറാക്കിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കുറ്റിക്കാട്ടൂർ സ്വദേശി ബോണിയാണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. മയക്കുമരുന്ന് കാരിയറായി പ്രവർത്തിച്ചെന്ന് വിദ്യാർത്ഥിനി നടത്തിയ വെളിപ്പെടുത്തൽ സംസ്ഥാനത്തെയാകെ ഞെട്ടിച്ചിരുന്നു.

ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി മയക്കുമരുന്ന് ഉപയോഗിക്കാന്‍ തുടങ്ങിയത്. ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുണ്ടാക്കിയാണ് ലഹരികൈമാറ്റം ഉള്‍പ്പടെ നടന്നത്. സ്‌കൂളിലെ തന്നെ നാലു പെണ്‍കുട്ടികളും സംഘത്തിലുണ്ട്. ഇവരുടെ വിവരങ്ങളും പെണ്‍കുട്ടി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.കേസിൽ പ്രദേശവാസിയും ഇതര സംസ്ഥാന തൊഴിലാളിയുമടക്കം പത്ത് പേരാണ് പ്രതികൾ.

Related Articles

Latest Articles