Tuesday, May 14, 2024
spot_img

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി;ഹെഡ് മാസ്റ്ററെ തലങ്ങും വിലങ്ങും മർദ്ദിച്ച് അവശനാക്കി പോലീസിൽ ഏൽപ്പിച്ച് പെൺകുട്ടികൾ;പ്രതി അറസ്റ്റിൽ

ബംഗളൂരു: വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ ഹെഡ് മാസ്റ്ററെ മർദ്ദിച്ച് അവശനാക്കി പോലീസിൽ ഏൽപ്പിച്ച് സഹപാഠികൾ. കർണാടകത്തിലെ ശ്രീരംഗപട്ടണത്തിലാണ് സംഭവം. കട്ടേരി ഗവണ്മെന്റ് ഹൈസ്‌കൂൾ ഹെഡ് മാസ്റ്ററായ ചിന്മയ ആനന്ദ മൂർത്തിയെ പോലീസ് പോക്സോ ചുമത്തി അറസ്റ്റു ചെയ്തു.

പ്രതിയാ ചിന്മയാനന്ദ് മൂർത്തി പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയോട് ഹോസ്റ്റലിൽ വച്ച് അപമര്യാദയായി പെരുമാറി. സംഭവത്തെ കുറിച്ച് പെൺകുട്ടി മറ്റ് സഹ താമസക്കാരായ വിദ്യാർത്ഥിനികളോട് കാര്യം പറഞ്ഞു. സംഭവം കേട്ട പെൺകുട്ടികൾ കമ്പും വടികളുമായി എത്തി ഹെഡ്മാസ്റ്ററെ തലങ്ങും വിലങ്ങും മർദ്ദിച്ചു. സംഭവത്തിന്റെ വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. മർദ്ദനമേറ്റ് അവശനായ ഹെഡ്മാസ്റ്റർ ചുവരിൽ ചാരിയിരിക്കുന്നതും വിദ്യാർത്ഥിനികൾ മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

Related Articles

Latest Articles