Wednesday, May 29, 2024
spot_img

സ്വന്തം പാർട്ടിക്കാർക്കും രക്ഷയില്ല !!!!!
എൻസിപിയുടെ വനിതാ നേതാവിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന
പരാതിയിൽ തോമസ് കെ തോമസ് എംഎൽഎക്കും ഭാര്യയ്ക്കുമെതിരെ കേസ്

ആലപ്പുഴ: എൻസിപിയുടെ വനിതാ നേതാവിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിൽ തോമസ് കെ തോമസ് എംഎൽഎക്കും ഭാര്യ ഷേർളി തോമസിനും എതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു. നാഷനലിസ്റ്റ് മഹിളാ കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആർ ബി ജിഷയാണ് ഹരിപ്പാട് പൊലീസിൽ പരാതി നൽകിയത് .

ഈ മാസം 9ന് ഹരിപ്പാട്ട് നടന്ന എൻസിപി ഫണ്ട് സമാഹരണ യോഗത്തിനിടെയായിരുന്നു സംഭവം. ഹരിപ്പാട് മണ്ഡലത്തിൽപ്പെടാത്തവർ പുറത്ത് പോകണമെന്ന് ജിഷ ആവശ്യപ്പെട്ടതോടെയാണ് ബഹളം തുടങ്ങിയത്. ക്ഷണിക്കാതെയെത്തിയ എംഎൽഎയുടെ ഭാര്യ വേദിയിലുണ്ടായിരുന്നു. ഇതിനിടെ കാക്കയെ പോലെ കറുത്താണിരിക്കുന്നത് തുടങ്ങിയ അധിക്ഷേപങ്ങൾ എംഎൽഎയിൽ നിന്നുണ്ടായെന്നാണ് പരാതി. ഹരിപ്പാട് പൊലീസാണ് സംഭവത്തിൽ കേസെടുത്തത്. തോമസ് കെ തോമസ് എംഎൽഎ ഒന്നാം പ്രതിയും ഭാര്യ രണ്ടാം പ്രതിയുമാണ്.

മണ്ഡലം പ്രസിഡൻ്റ് ക്ഷണിച്ചിട്ടാണ് താൻ യോഗത്തിൽ പങ്കെടുത്തത് എന്നാണ് എംഎൽഎയുടെ വിശദീകരണം. നിയമസഭയിൽ നിന്ന് തിരികെ വരുന്ന വഴിയായതുകൊണ്ടാണ് ഭാര്യയെ കൂടെ കൂട്ടിയെതെന്നും എംഎൽഎ വിശദീകരിച്ചു.

Related Articles

Latest Articles