Thursday, January 8, 2026

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു! യുവതിക്ക് 75 വർഷം തടവും 90,000 രൂപ പിഴയും; വിധി നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടേത്

നാദാപുരം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതിക്ക് 75 വർഷം തടവും 90,000 രൂപ പിഴയും. പരപ്പുപാറയിലെ വാടകവീട്ടിലും മറ്റുമായി 10 വയസ്സുകാരിയെ പലതവണ ലൈംഗിക അതിക്രമത്തിനു വിധേയയാക്കിയ കേസിൽ പാലക്കാട് മണ്ണാർക്കാട് ചക്കിങ്ങൽ വസന്തയെയാണ് (സന്ധ്യ –42) വിവിധ വകുപ്പുകൾ പ്രകാരം നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി 75 വർഷം തടവിനും 90,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. ജഡ്ജി എം.ശുഹൈബിന്റേതാണ് വിധി . കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വസന്തയ്ക്കെതിരായ കേസ്. പെൺകുട്ടിയെ മറ്റുള്ളവർക്ക് ലൈംഗികാതിക്രമത്തിന് ഒത്താശ ചെയ്തു കൊടുത്തതിനു ഇവർക്കെതിരെ ഇതേ കോടതിയിൽ 3 കേസുകളും നിലവിലുണ്ട്.

കുറ്റകൃത്യത്തെക്കുറിച്ചു വിവരം ഉണ്ടായിരുന്നിട്ടും ഇക്കാര്യം മറച്ചുവച്ചതിന് കോട്ടയം ഏറ്റുമാനൂർ സ്വദേശി ചെറുമുകത്ത് ദാസിനെ (42) 6 മാസം തടവിനും കോടതി ശിക്ഷിച്ചിട്ടുണ്ട്. കുറ്റ്യാടി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

Related Articles

Latest Articles