Monday, May 13, 2024
spot_img

ഔദ്യോഗിക സന്ദർശനത്തിനായി ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ റഷ്യയിലെത്തി!ജോങ് ഉൻ എത്തിയത് ബുള്ളറ്റ് പ്രൂഫ് ട്രെയിനിൽ ! 60 കി.മീ വേഗതയിൽ സഞ്ചരിച്ച ട്രെയിനിനെ അനുഗമിച്ച് യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും

മോസ്കോ: ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി റഷ്യയിലെത്തി. വിമാനത്തെ ഒഴിവാക്കി സ്വന്തം ആഡംബര കവചിത ട്രെയിനിലാണ് കിം റഷ്യയിലെത്തിരിക്കുന്നത്. നാലു വർഷത്തിനുശേഷമാണ് പുട്ടിൻ -കിം ജോങ് ഉൻ കൂടിക്കാഴ്ച നടക്കുന്നത്.

റഷ്യൻ അതിർത്തിയായ് ഖസാനിൽ സ്വാഗത പരിപാടികൾ നടന്നതായി ജപ്പാൻ മാദ്ധ്യമമായ ജെഎൻഎൻ റിപ്പോർട്ട് ചെയ്തു. പുട്ടിനുമായി ചർച്ച നടക്കുന്ന വ്ലാദിവോസ്തോക് ഇവിടുന്ന് 150 കിലോമീറ്റർ അകലെയാണ്.വിദേശകാര്യ മന്ത്രി, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, ആയുധ വിഭാഗത്തിലെ മുതിർന്ന നേതാക്കൾ തുടങ്ങിയവർ യാത്രയിൽ ഒപ്പമുണ്ട്. ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുമെന്ന് ഉത്തരകൊറിയയിലെയും റഷ്യയിലെയും സ്റ്റേറ്റ് മീഡിയ വ്യക്തമാക്കിയെങ്കിലും എന്ന്, എപ്പോൾ എന്നൊന്നും സംബന്ധിച്ച് വിവരമില്ല. കിം ജോങ് ഉന്നിന്റെ പച്ച നിറത്തിലുള്ള പ്രത്യേക ബുള്ളറ്റ് പ്രൂഫ് ട്രെയിനിൽ ഉയർന്ന സുരക്ഷയുള്ള 90 മുറികളുണ്ട്. പരമാവധി വേഗം മണിക്കൂറിൽ 60 കി.മീ മാത്രമാണ്. യാത്രയിൽ സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും ആകാശത്ത് അകമ്പടിയായി ഉണ്ടായിരുന്നു. ഈ ട്രെയിനിന് സഞ്ചരിക്കാൻ വേണ്ടി മാത്രം ഉത്തര കൊറിയയിൽ 20 റെയിൽവേ സ്റ്റേഷനുകൾ നിർമിച്ചിട്ടുണ്ട്.

കിം ​ജോ​ങ് ഉൻ ഈ ​മാ​സം അവസാന വാരത്തോടെ റ​ഷ്യ സ​ന്ദ​ർ​ശി​ച്ച് പ്ര​സി​ഡ​ന്റ് വ്‌ളാഡിമിർ പു​ട്ടിനു​മാ​യി ഉഭയകക്ഷി ചർ​ച്ചകൾ ന​ട​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ട് അമേരിക്കയാണ് ആദ്യം പുറത്ത് വിട്ടത്.യുക്രെയ്നുമായുള്ള യുദ്ധ​ത്തി​ൽ റ​ഷ്യ​ക്ക് ആ​യു​ധ സ​ഹാ​യം ന​ൽ​കു​ന്ന​തു​ സം​ബ​ന്ധി​ച്ച് ഇരു നേതാക്കളും നടത്തുന്ന സുപ്രധാന ചർച്ചകളും ഇതിലുൾപ്പെടുമെന്നും അമേരിക്ക പുറത്ത് വിട്ട റിപ്പോർട്ടിലുണ്ടായിരുന്നു

നേരത്തെ റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രി സെ​ർ​ജി ഷൊ​യ്ഗു ന​ട​ത്തി​യ ഉ​ത്ത​ര കൊ​റി​യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ റ​ഷ്യ​ക്ക് ആ​യു​ധം വി​ൽ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ത്തി​യ​താ​യി അമേരിക്കൻ ദേ​ശീ​യ സുരക്ഷാ കൗ​ൺ​സി​ൽ ഉപ​ദേ​ഷ്ടാ​വ് ജോ​ൺ കി​ർ​ബി ആരോപിച്ചിരുന്നു.

ഹ്വാ​സോ​ങ് ഭൂ​ഖ​ണ്ഡാ​ന്ത​ര ബാ​ലി​സ്റ്റി​ക് മി​സൈ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പല മാരക ആ​യു​ധ​ങ്ങ​ളും റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രിയുടെ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ഉത്തരകൊറിയ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. കോ​വി​ഡ് കാലഘട്ടത്തിന് ശേഷം ഉ​ത്ത​ര കൊ​റി​യയിൽ എത്തിയ ആദ്യ വി​ദേ​ശ അ​തി​ഥിയായിരുന്നു സെ​ർ​ജി ഷൊ​യ്ഗു. സന്ദർശന വേളയിൽ ഉ​ഭ​യ​ക​ക്ഷി ബന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച പു​ട്ടി​ന്റെ​യും കി​മ്മി​​ന്റെ​യും ക​ത്തു​ക​ൾ കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ കൈ​മാ​റു​ക​യും ചെ​യ്തു.

ആ​യു​ധ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് പ​ക​ര​മാ​യി റ​ഷ്യ​ എന്താകും ഉ​ത്ത​ര കൊ​റി​യ​ക്ക് പ്രതിഫലമായി നൽകുകയെന്ന ആശങ്കയിലാണ് അ​മേ​രി​ക്ക​യും ഉത്തര കൊറിയയുടെ ബദ്ധ വൈരികളായ ദ​ക്ഷി​ണ കൊ​റി​യ​യും. അ​മേ​രി​ക്ക​യും ദ​ക്ഷി​ണ കൊ​റി​യ​യും ജ​പ്പാ​നും ന​ട​ത്തി​യ​തി​ന് സ​മാ​ന​മാ​യി റ​ഷ്യ​യും ചൈ​ന​യും ഉ​ത്ത​ര കൊ​റി​യ​യും സം​യു​ക്ത സൈ​നി​ക പ​രി​ശീ​ല​നം നടത്തണ​മെ​ന്ന നി​ർ​ദേ​ശം റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രി മു​ന്നോ​ട്ടു​വെ​ച്ച​താ​യി ദ​ക്ഷി​ണ കൊ​റി​യ​യു​ടെ ഇന്റലിജൻസ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തെയും റഷ്യ- യുക്രെയ്ൻ യുദ്ധമുഖത്ത് ഉത്തര കൊറിയൻ ആയുധങ്ങളുടെ സാന്നിദ്ധ്യം നേരത്തെയും സ്ഥിരീകരിച്ചിട്ടുണ്ട്. ആയുധങ്ങൾ വികസിപ്പിക്കുന്നതിലുള്ള അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഉത്തരകൊറിയ അതീവ വിനാശകാരികളായ ആയുധങ്ങൾ റഷ്യക്ക് കൈമാറുമോ എന്ന ഭയത്തിലാണ് ലോകം

Related Articles

Latest Articles