Thursday, May 2, 2024
spot_img

ആകാശത്ത് അത്ഭുതക്കാഴ്ച ഒരുങ്ങുന്നു; മാർച്ച് 28ന് ഒരുമിച്ച് കാണുക അഞ്ച് ഗ്രഹങ്ങളെ

മാർച്ച് 28ന് ആകാശത്ത് ഏവരെയും കാത്തിരിക്കുന്നത് അത്ഭുതക്കാഴ്ചയുടെ ലോകമാണ്. അന്നേദിവസം ആകാശത്ത് അഞ്ച് ഗ്രഹങ്ങളെയാണ് ഒന്നിച്ച് കാണുവാൻ സാധിക്കുന്നത്. ചൊവ്വ, ശുക്രൻ, ബുധൻ, വ്യാഴം, യുറാനസ് എന്നീ ഗ്രഹങ്ങളാണ് മാർച്ച് 28ന് ആകാശത്ത് പ്രത്യക്ഷപ്പെടുക.

ജുപീറ്റർ മെർക്കുറിയെക്കാൾ പ്രകാശിച്ച് കാണപ്പെടുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. വീനസിനാണ് അഞ്ച് ഗൃഹങ്ങളിലും ഏറ്റവും കൂടുതൽ പ്രകാശം ഉണ്ടായിരിക്കുക. അന്നേദിവസം വീനസിനെ നഗ്ന നേത്രങ്ങൾ കൊണ്ട് കാണുവാൻ സാധിക്കും. വീനസിനുള്ളത് പോലെ തെളിച്ചമില്ലാത്തതിനാൽ മറ്റ് ഗ്രഹങ്ങളെ കാണാൻ കുറച്ച് പ്രയാസമായിരിക്കും.

Related Articles

Latest Articles