Monday, June 17, 2024
spot_img

അനധികൃതമായി കല്ലെടുക്കുന്നതിനെതിരെ സമരം ചെയ്യുന്ന സന്യാസി സ്വയം തീകൊളുത്തി; സന്യാസിയുടെ ജീവൻ രക്ഷിച്ച് പോലീസുകാർ: സന്യാസി ഗുരുതരാവസ്ഥയിൽ

ജയ്പൂര്‍: അനധികൃതമായി കല്ലെടുക്കുന്നതിനെതിരായുള്ള പ്രതിഷേധത്തിനിടയിൽ സ്വയം തീകൊളുത്തി രാജസ്ഥാനിലെ സന്യാസി. രാജസ്ഥാനിലെ ഭരത്പൂരിലാണ് വിജയ് ദാസ് എന്ന സന്യാസി അനധികൃത ഖനനത്തിന് എതിരെ നടത്തിവരുന്ന സമരത്തിനിടയിൽ ആത്മഹത്യ നടത്തിയത്.

പ്രതിഷേധം നടക്കുന്നതിനിടയിൽ അപ്രതീക്ഷിതമായാണ് അല്‍പം മാറി നിന്നിരുന്ന വിജയ് ദാസ് സ്വന്തം ശരീരത്തില്‍ തീ കൊളുത്തിയത്. ഉടന്‍ പൊലീസുകാര്‍ ഓടിയെത്ത് ബ്ലാങ്കറ്റും മറ്റും ഉപയോഗിച്ച്‌ തീ കെടുത്തുകയും ചെയ്തു. ഉടനെ ഭരത്പൂരിലെ ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ എത്തിച്ചെങ്കിലും ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ജയ്പൂരിലേക്ക് മാറ്റുകയായിരുന്നു. 80 ശതമാനം പൊള്ളലേറ്റ ഇദ്ദേഹം ഗുരുതരാവസ്ഥയിലാണ്. സംഭവത്തിന് പിന്നാലെ ഭരത്പൂര്‍ ജില്ലയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. ഭരത്പൂരിലെ പഹാരി, കാമന്‍, നഗര്‍, സിക്രി എന്നിവിടങ്ങളിലാണ് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത്.

Related Articles

Latest Articles