Monday, September 21, 2026

മടവൂരിൽ കാൽനടയാത്രക്കാരായ അമ്മയെയും മകളെയുംകാർ ഇടിച്ച് തെറിപ്പിച്ചു; അമ്മ സംഭവസ്ഥലത്ത് വെച്ച് മരിച്ചു,മകൾ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ.

തിരുവനന്തപുരം: പാരിപ്പളളി മടവൂരിൽ അമിതവേഗത്തിൽ വന്ന കാർ കാൽനടയാത്രക്കാരായ അമ്മയെയും മകളെയും ഇടിച്ചുതെറിപ്പിച്ചു.അമ്മ അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചു. മകൾ അൽഫിയ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലാണ്.രാത്രി എട്ടു മണിയോടെയായിരുന്നു അപകടം.റോഡിന്റെ വലതുവശത്തുകൂടി പോകുകയായിരുന്ന സബീനയെയും അൽഫിയയെയും അമിതവേഗതയിലായിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

വിവാഹ ചടങ്ങിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സബീനയും മകളും. ഉടൻ തന്നെ ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സബീന മരിച്ചു. റിട്ട. സൈനിക ഉദ്യോഗസ്ഥനായ സാബു എന്നയാളാണു കാർ ഓടിച്ചിരുന്നത്. മറ്റൊരാൾ കൂടി കാറിലുണ്ടായിരുന്നു.അതേസമയം കാർ ഓടിച്ചിരുന്നയാൾ മദ്യലഹരിയിലായിരുന്നെന്ന വിവരവും ഉണ്ട്

Related Articles

Latest Articles