തൃശൂര്‍: ജില്ലയിൽ മാള പൂപ്പത്തിയിൽ കുളത്തിൽ വീണ് അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം.മാള പള്ളിപ്പുറം കളപ്പുരയ്ക്കൽ ജിയോയുടെ ഭാര്യ മേരി അനു (37), മൂത്ത മകൾ ആഗ്ന (11) എന്നിവരാണ് മുങ്ങി മരിച്ചത്.കുളത്തിൽ വീണ മകളുടെ ചെരുപ്പ് എടുക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. അമ്മ മുങ്ങുന്നത് കണ്ട് മകളും കുളത്തിലേക്ക് ഇറങ്ങുകയായിരുന്നു.അനു താണിശ്ശേരി എൽ പി സ്കൂളിലെ ആയ ആണ്. മകൾ താണിശ്ശേരി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
ചുള്ളൂർ അമ്പലത്തിന് സമീപത്തെ പാടത്തുള്ള കുളത്തിൽ വെച്ച് ഇന്ന് വൈകിട്ടോടെയാണ് അപകടം ഉണ്ടായത്. വൈകുന്നേരം തറവാട്ടിൽ നിന്നും തിരിച്ച് വീട്ടിലേക്ക് വരികയായിരുന്നു അനുവും മൂന്ന് കുട്ടികളും. രണ്ടാമത്തെ കുട്ടി അലീനയുടെ ചെരുപ്പ് വെള്ളത്തിൽ വീഴുകയും അതെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ അനു വെള്ളത്തിൽ വീഴുകയും ചെളിയിൽ താഴ്ന്നു പോവുകയും ആയിരുന്നു. അമ്മയെ രക്ഷിക്കാൻ ആയി മൂത്ത മകൾ ആഗ്ന വെള്ളത്തിൽ ചാടുകയായിരുന്നു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന കുട്ടികളുടെ നിലവിളി കേട്ട ജലനിധി പ്രവർത്തകരും നാട്ടുകാരും ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപെട്ടു. ഒടുവിൽ ഫയർ ഫോഴ്‌സ് എത്തിയാണ് അമ്മയെയും മകളെയും കരയ്ക്ക് എത്തിച്ചത്.

