Saturday, May 11, 2024
spot_img

അപൂർവ്വയിനം നായയെ സ്വന്തമാക്കാൻ ബംഗളൂരു സ്വദേശി മുടക്കിയത് 20 കോടി രൂപ!!

ബംഗളൂരു: അപൂര്‍വ നായ ഇനങ്ങളില്‍ ഒന്നായ കൊക്കേഷ്യ ഷെപ്പേര്‍ഡിനെ സ്വന്തമാക്കാന്‍ ബംഗളൂരു സ്വദേശിയായ യുവാവ് മുടക്കിയത് 20 കോടി രൂപ .ഇന്ത്യന്‍ ഡോഗ് ബ്രീഡേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായ സതീഷാണ് നായയെ സ്വന്തമാക്കിയത്. ഹൈദരാബാദിലെ ഒരു ബ്രീഡറില്‍ നിന്നാണ് അദ്ദേഹം ഈ നായെ വാങ്ങിയത്. അസാമാന്യ വലുപ്പം കൊണ്ട് അമ്പരപ്പെടുത്തുന്ന ബ്രീഡാണിത്.

കൊക്കേഷ്യന്‍ ഷെപ്പേര്‍ഡിനെ ജോര്‍ജിയ, അര്‍മേനിയ, അസര്‍ബൈജാന്‍, ഒസ്സെഷ്യ, സര്‍ക്കാസിയ, തുര്‍ക്കി, റഷ്യ, ഡാഗെസ്താന്‍ തുടങ്ങിയ കോക്കസസ് മേഖലയിലെ രാജ്യങ്ങളിലാണ് സാധാരണയായി വളർത്തുന്നത് . കന്നുകാലി സംരക്ഷണത്തിൽ ഇവർ അഗ്രഗണ്യരാണ്. ഈ നായയുടെ ആയുസ്സ് 10-12 വര്‍ഷം വരെയാണ്. സാധ്യമായ ഏത് ഭീഷണികളോടും പ്രതികരിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള ഇനങ്ങളില്‍ ഒന്നാണിവ.കൊക്കേഷ്യന്‍ ഷെപ്പേര്‍ഡിനെ വളര്‍ത്തുന്നതിനും ചെലവ് ഏറെയാണ്. എയര്‍ കണ്ടീഷന്‍ ചെയ്ത മുറിയിലാണ് ഇതിന്റെ താമസം

Related Articles

Latest Articles