Thursday, May 16, 2024
spot_img

ബഫർസോൺ: പരാതി സമർപ്പിക്കാനുള്ള സമയ പരിധി അവസാനിച്ചു;
ഇതുവരെ ലഭിച്ചത് 63,500 പരാതികൾ

തിരുവനന്തപുരം: ബഫർസോൺ സംബന്ധിച്ച പരാതികൾ വനം വകുപ്പിലും പഞ്ചായത്ത് ഹെൽപ്പ് ഡെസ്കുകളിലും സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. പുതിയ പരാതികൾ ഇനി മുതൽ സ്വീകരിക്കില്ലെന്നും വനം വകുപ്പ് വ്യക്തമാക്കി. ഇതുവരെ 63,500 പരാതികളാണ് ലഭിച്ചത്. ഇതിൽ 24,528 പരാതികൾ പരിഹരിച്ചു. 28,493 എണ്ണം കേരള സംസ്ഥാന റിമോട്ട് സെൻസിങ് എൻവയോൺമെന്റ് സെന്ററിന്റെ (കെഎസ്ആർഇസി) അസറ്റ് മാപ്പറിൽ അപ്‌ലോഡ് ചെയ്തു.

ബഫർ സോൺ ആയി വനം വകുപ്പു പുറത്തു വിട്ട ഭൂപടങ്ങളിൻമേൽ ഇതു വരെ ലഭിച്ച പരാതികളെത്തുടർന്ന് നേരിട്ടുള്ള സ്ഥലപരിശോധനയും, അസറ്റ് മാപ്പർ മാപ്പിലൂടെ വിവരങ്ങൾ അപ്ഡലോഡ് ചെയ്യുന്നതും ഒരാഴ്ച കൂടി തുടരുമെന്നു വനം വകുപ്പ് അറിയിച്ചു. പരിസ്ഥിതി ലോല മേഖലകൾ സംബന്ധിച്ച കേസ് 11നാണു സുപ്രീംകോടതി പരിഗണിക്കുന്നത്.

ബഫർ സോണിലെ ജനവാസ കേന്ദ്രങ്ങളിൽ വനം–റവന്യു–തദ്ദേശ വകുപ്പുകൾ നടത്തുന്ന പരിശോധന മിക്ക സ്ഥലങ്ങളിലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല .ലഭിക്കുന്ന പരാതികൾ തദ്ദേശ സ്ഥാപനങ്ങൾക്ക് തരംതിരിച്ചു കൈമാറി വേഗത്തിൽ സ്ഥലപരിശോധന നടത്താനായിരുന്നു കഴിഞ്ഞ മാസത്തെ യോഗത്തിലെ തീരുമാനിച്ചെങ്കിലും ചൊവ്വാഴ്ചയോടെ മാത്രമാണ് അസറ്റ് മാപ്പർ ആപ്പ് പഞ്ചായത്തുകളിലെത്തിയത്.

Related Articles

Latest Articles