Monday, May 20, 2024
spot_img

വഴിയരികിൽ പുത്തൻ സെറ്റ് സാരിയും ചാക്കിൽ കെട്ടിയ നോട്ടുകളും ഉപേക്ഷിച്ച നിലയിൽ;മോഷണമുതലെന്ന് പോലീസ് സംശയം; അന്വേഷണം ആരംഭിച്ചു

പത്തനംതിട്ട: നോട്ടുകൾ നിറച്ച ചാക്കും ഒപ്പം ഒരു സെറ്റ് സാരിയും വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ
കണ്ടെത്തി.പത്തനംതിട്ടയിൽ വള്ളിക്കോട് പഞ്ചായത്തിന് സമീപം പരുവേലി തോടിന്റെ കലുങ്കിന് അടുത്തായിട്ടാണ് ഇവ കണ്ടെത്തിയത്.10, 20, 50, 100 രൂപയുടെ നോട്ടുകളാണ് ചാക്കിൽ ഉണ്ടായിരുന്നത്.
കോന്നിയിലെ ഒരു ടെക്‌സ്‌റ്റൈൽ ഷോപ്പിൽ നിന്ന് വാങ്ങിയ സാരിയാണ് ഇതിനോടൊപ്പം ഉണ്ടായിരുന്നത് എന്ന് കണ്ടെത്തിട്ടുണ്ട്.

പ്രദേശവാസികളായ സ്ത്രീകളാണ് പണം അടങ്ങിയ ചാക്ക് കണ്ടത്. സാരി കണ്ട് നോക്കിയപ്പോഴാണ് പണം അടങ്ങിയ ചാക്കും കണ്ടതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. അതേസമയം ഇതുവഴി രാവിലെ നടക്കാൻ പോയവരാരും ഇത്തരമൊരു ചാക്ക് ഇവിടെ കണ്ടിരുന്നില്ലെന്നാണ് പറയുന്നത്.

സ്ഥിരമായി മാലിന്യം തള്ളുന്ന സ്ഥലമാണ് ഇത്. ഇതിന്റെ അടുത്തായിട്ട് തന്നെയാണ് ചാക്ക് കെട്ടും കിടന്നിരുന്നത്. മോഷണമുതലാണ് ഇതെന്നാണ് പോലീസ് സംശയിക്കുന്നത്. സാരി വാങ്ങി എന്ന് പറയപ്പെടുന്ന ടെക്‌സ്റ്റൈൽ ഷോപ്പിലെ ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിക്കും.

Related Articles

Latest Articles