Tuesday, May 21, 2024
spot_img

പുതിയ ലോകനായകൻ പിറവികൊണ്ടിരിക്കുന്നു
നരേന്ദ്ര ദാമോദർ ദാസ് മോദി !!!!
യുക്രൈനിൽ റഷ്യ ആണാവായുധം പ്രയോഗിക്കാത്തത് മോദിയുടെ സമ്മർദ്ദത്തെ തുടർന്ന്;
നിർണ്ണായക വെളിപ്പെടുത്തലുമായി അമേരിക്ക

വാഷിംഗ്ടൺ: അന്താരാഷ്‌ട്ര രംഗത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാധീനശക്തി ഒരിക്കൽകൂടി സമ്മതിച്ച് അമേരിക്ക. യുക്രെയ്ൻ -റഷ്യാ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോകത്തെ വലിയ ഒരു നാശത്തിൽ നിന്നാണ് മോദി രക്ഷിച്ചത്. റഷ്യൻ പ്രസിഡന്റ് പുടിനുമായി രണ്ടു തവണ നടത്തിയ നിർണ്ണായക സംഭാഷണങ്ങളാണ് ആണവായുധം പ്രയോഗിക്കുന്നതിൽ നിന്നും പുടിനെ പിന്തിരിപ്പിച്ചത് എന്ന് അമേരിക്കൻ രഹസ്യാ ന്വേഷണ വിഭാഗമായ സിഐഎ പുറത്തുവിട്ടത് . സിഐഎ മേധാവി ബിൽബേൺസാണ് നരേന്ദ്രമോദിയെ ഏറെ പ്രശംസിച്ചത്.

യുക്രെയ്‌നെ ആക്രമിച്ച സമയം മുതൽ യൂറോപ്പിന്റേയും സഖ്യശക്തികളുടേയും നാറ്റോയുടേയും ഏത് പ്രത്യാക്രമണത്തേയും നേരിടാൻ റഷ്യ തയ്യാറെടുത്തു.നാറ്റോ ശക്തികൾ ഇടപെട്ടാലുടൻ ആണവായുധത്താൽ റഷ്യ തിരിച്ചടിക്കുമെന്നത് നൂറു ശതമാനം ഉറപ്പായിരുന്നുവെന്നാണ് സിഐഎ യുടെ കണ്ടെത്തൽ.. നരേന്ദ്രമോദിയുടെ യുദ്ധവിരുദ്ധ-ആണവായുധ നിരായുധീകരണ വിഷയത്തിലെ ശക്തമായ നയമാണ് റഷ്യയുടെ ആക്രമണ വീര്യം കുറപ്പിച്ചതെന്ന് ബിൽ ബേൺസ് ഉറപ്പിച്ച് പറഞ്ഞു.

നരേന്ദ്രമോദി പുടിനുമായും ഫോണിൽ സംസാരിച്ചതും ഷാംഗ്ഹായിയിലും ജി20യിലും നടത്തിയ നേരിട്ടുള്ള കൂടിക്കാഴ്ചകളും വിഷയത്തിൽ നിർണ്ണായകമായി. യുദ്ധ സമ്മർദ്ദവും ഭക്ഷ്യക്ഷാമവും ഇല്ലാതാക്കാൻ ഇന്ത്യയുടെ ആഗോള ഇടപെടലിനായി. യുക്രെയ്‌ന് മേലുള്ള റഷ്യയുടെ തന്ത്രത്തിൽ വലിയ മാറ്റങ്ങളാണ് ഇന്ത്യയും നരേന്ദ്രമോദിയും ഉണ്ടാക്കിയതെന്നും ബേൺസ് പറയുന്നു.

പ്രവിശ്യകളെ സ്വന്തമാക്കാനുള്ള യുദ്ധം തുടരുന്ന റഷ്യ ജനവാസ മേഖല ഒഴിവാക്കണമെന്നും ആണവായുധം ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. റഷ്യയുടെ ആക്രമണത്തിന്റെ മൂർച്ച കുറയ്‌ക്കാൻ ഇന്ത്യയ്‌ക്കായെന്നാണ് സിഐഎയുടെ റിപ്പോർട്ട്.

Related Articles

Latest Articles