Sunday, May 12, 2024
spot_img

ട്രെയിനിൽ നിന്ന് യാത്രക്കാരിയുടെ രണ്ടര പവൻ്റെ മാല പൊട്ടിച്ചോടി; പ്രതിയെ പിടികൂടിയത് ഇങ്ങനെ

പാലക്കാട്: ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരിയുടെ മാല പൊട്ടിച്ചോടിയ പ്രതി പിടിയിൽ. വണ്ടൂർ സ്വദേശി ഹരിപ്രസാദാണ് പിടിയിലായത്. ഷൊർണൂർ – നിലമ്പൂർ ട്രെയിനിലെ യാത്രക്കാരി പ്രസന്നയുടെ രണ്ടര പവൻ്റെ മാലയാണ് പ്രതി പൊട്ടിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് ഷൊർണൂരിൽ നിന്ന് ട്രെയിൻ എടുത്തതും പ്രതി മാല പൊട്ടിച്ച് പ്ലാറ്റ്ഫോമിലൂടെ ഓടുകയായിരുന്നു. ഷൊർണൂർ റെയിൽവെ പോലീസ് രാവിലെയാണ് പ്രതിയെ പിടികൂടിയത്. റെയിൽവെ സറ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. പ്രതിയെ തിരിച്ചറിഞ്ഞ ഉടൻ തന്നെ പോലീസ് പിടികൂടുകയായിരുന്നു.

Related Articles

Latest Articles