Sunday, April 28, 2024
spot_img

പോലീസ് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് പ്ലസ് വൺ വിദ്യാർത്ഥിയുടെ ആത്മഹത്യ ശ്രമം; സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി അന്വേഷിക്കും

കൊല്ലം:ഓച്ചിറയിൽ പോലീസ് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചതിനെ തുടർന്ന് പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം സ്പെഷ്യൽ ബ്രാഞ്ച് എ സി പി അന്വേഷിക്കും.ഡിഐജിയുടെ നിർദേശപ്രകാരമാണ് അന്വേഷണം. അനേഷണ റിപ്പോർട്ട് ഞായറാഴ്ച്ച ഡിഐജിയ്ക്ക് കൈമാറും.

കൊല്ലം ഓച്ചിറ പോലീസിനെതിരെ ക്ലാപ്പന സ്വദേശിയായ പതിനാറുകാരന്റേതാണ് പരാതി. അടിപിടിക്കേസിൽ പോലീസ് ഒത്തുതീർപ്പിന് ശ്രമിച്ചുവെന്നും പറ്റില്ലെന്ന് പറഞ്ഞപ്പോൾ പോലീസ് ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. കഴിഞ്ഞ 23 ന് വൈകിട്ട് അക്രമികൾ ചികിത്സയിലുള്ള വിദ്യാർത്ഥിയെ ഉൾപ്പെടെ നാലു പേരെ ആക്രമിച്ചിരുന്നു.ഇവർക്കെതിരെ കൊടുത്ത പരാതിയിൽ പോലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെന്നായിരുന്നു ആത്മഹത്യാക്കുറിപ്പ്.

Related Articles

Latest Articles