Monday, May 20, 2024
spot_img

കൊച്ചിയിൽ ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച് പോലീസുകാരന്റെ കാര്‍; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ ഏമാന്മാർ!

കൊച്ചി: പോലീസ് ഉദ്യോഗസ്ഥന്റെ കാർ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയതായി പരാതി. കഴിഞ്ഞ ദിവസം രാത്രി എറണാകുളം ഹാര്‍ബര്‍ പാലത്തില്‍ വച്ചാണ് കാർ ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചത്. ശരീരമാസകലം പരിക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ ചികിത്സയിലാണ്.

ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ ശ്രദ്ധിക്കുകപോലും ചെയ്യാതെ പാഞ്ഞുപോയ കാര്‍ രണ്ടു കിലോമീറ്ററിനപ്പുറം ആളൊഴിഞ്ഞ സ്ഥലത്താണ് നിര്‍ത്തിയത്. ബൈക്കിലെത്തിയ രണ്ടുപേര്‍ കാറിലുണ്ടായിരുന്നവരെ അപകടവിവരം ധരിപ്പിച്ചപ്പോള്‍ തട്ടിക്കയറുകയും ചെയ്തു. പരിക്കേറ്റ് റോഡില്‍ ചോരയൊലിച്ചു കിടന്ന ചുള്ളിക്കല്‍ സ്വദേശി വിമലിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. വിമല്‍ തോപ്പുംപടി പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമായിട്ടില്ല.

Related Articles

Latest Articles