Wednesday, May 22, 2024
spot_img

ആലപ്പുഴയിൽ സ്വകാര്യബസ് സ്കൂട്ടറിലിടിച്ചു;സ്വകാര്യബസിന്റെ പിൻചക്രം തലയിലൂടെ കയറി വീട്ടമ്മ മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ സ്വകാര്യബസിന്റെ പിൻചക്രം തലയിലൂടെ കയറി വീട്ടമ്മ മരിച്ചു. കരുവാറ്റ കരീയിൽ ക്ഷേത്രത്തിന് സമീപം കുളത്തിന്റെ വടക്കതിൽ ലതയാണ് (46) മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.

മണ്ണാറശാല ക്ഷേത്രത്തിന് കിഴക്ക് വശമുള്ള റോഡിലൂടെ ഭർത്താവ് ഷേണുവുമൊത്ത് ലത സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്ന് പിന്നിലൂടെ വന്ന സ്വകാര്യ ബസ് സ്കൂട്ടറിൽ തട്ടുകയും ലത റോഡിലേക്ക് വീഴുകയുമായിരുന്നു. റോഡിലേക്ക് വീണ ലതയുടെ തലയിലൂടെ ബസിന്റെ പിൻചക്രം കയറി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

Related Articles

Latest Articles