തിരുവനന്തപുരം: കിഫ്ബി പദ്ധതികളുടെ പരിശോധന നടത്തുന്നത് ടെറാനസ് കണ്‍സള്‍ട്ടന്‍സി എന്ന സ്വകാര്യ കമ്പനി. കമ്പനിക്ക് ഇതുവരെ ആറുകോടി രൂപ നല്‍കി. കിഫ്ബി നടപ്പാക്കുന്നത് 38,000 കോടി രൂപയുടെ വിവിധ പദ്ധതികളാണ്.
ടെന്‍ഡര്‍ വിളിച്ചാണ് കരാറെന്ന് ധനവകുപ്പ് വിശദീകരിക്കുന്നു. ടെറാനസിന് ടെന്‍ഡര്‍ വഴി കരാര്‍ നല്‍കിയത് സിഎംഡിയാണ്. കരാറില്‍ ക്രമക്കേടില്ല, ഇതുവരെ കിഫ്ബിക്ക് ലാഭം 3000 കോടിയാണെന്നും വിശദീകരണം. കിഫ്ബി പദ്ധതികളുടെ പരിശോധന സ്വകാര്യ കമ്പനിക്കുനല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി പരിശോധനയ്ക്കുള്ള ടെന്‍ഡര്‍ നേടിയ ടെറാനസ് കമ്പനി.
ടെന്‍ഡര്‍ നേടിയത് നിയമാനസൃതമായാണ് ടെറാനസിന്‍റെ മാനേജിങ് കണ്‍സള്‍ട്ടന്‍റ് ദീപക് ബെന്നി പറയുന്നത്. കണ്‍സള്‍ട്ടന്‍സിക്കായി കിഫ്ബി ഇതേവരെ നല്‍കിയത് ആറുകോടി രൂപയാണ്. പ്രവൃത്തി പരിചയമുള്ള ആളുകള്‍ കമ്പനിയിലുള്ളതിനാലാണ് കരാര്‍ ലഭിച്ചതെന്നാണ് വാദം.

