Spirituality

വിശന്നു നില്‍ക്കുന്ന ഭഗവാൻ കൃഷ്ണന് നിവേദ്യം നല്കുവാന്‍ പുലര്‍ച്ചെ രണ്ടിന് നട തുറക്കുന്ന അപൂര്‍വ്വ ക്ഷേത്രം;അറിയാം കഥകളും വിശ്വാസങ്ങളും

ഗുരുവായൂര്‍ ക്ഷേത്രത്തിനൊപ്പം തന്നെ വിശ്വാസികളുടെ മനസ്സില്‍ ഇടം നേടിയ മറ്റൊരു ക്ഷേത്രമാണ് തിരുവാര്‍പ്പ് ശ്രീകൃഷ്ണ ക്ഷേതം.മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായി നിരവധി കാര്യങ്ങള്‍ തിരുവാര്‍പ്പ് ക്ഷേത്രത്തിനെ പ്രസിദ്ധമാക്കുന്നു. ക്ഷേത്രത്തിന്റെ നിര്‍മ്മാണവും പ്രതിഷ്ഠയും നട തുറക്കുന്ന സമയവും ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുള്ള കഥകളുമെല്ലാം ഏറെ പ്രത്യേകതയുള്ളവയാണ്. ഇവിടുത്തെ വിഗ്രഹം ആദ്യകാലത്ത് ആലപ്പുഴ മുഹമ്മയ്ക്ക് സമീപത്തുള്ള ഏതോ ക്ഷേത്രത്തിലായിരുന്നുവത്രെ പ്രതിഷ്ഠിച്ചിരുന്നത്.അവിടെ തീപിടുത്തമോ മറ്റ് അത്യാഹിതമെന്തോ സംഭവിച്ചപ്പോള്‍ ഈ വിഗ്രഹം ഒരു വാര്‍പ്പില്‍, അതായത് ഉരുളിയില്‍ കയറ്റി കായലിലൂടെ ഒഴുക്കിവിട്ടു. ഇങ്ങനെ വാര്‍പ്പില്‍ ഒഴുകി നടക്കുന്ന വിഗ്രഹം വില്ല്യമംഗലം സ്വാമി കാണുകയും അദ്ദേഹം അതെടുക്കുകയും ചെയ്തു.

അത് പ്രതിഷ്ഠിക്കുന്നതിനു മുന്‍പായി ഉരുളിയില്‍തന്നെ വെച്ച് അദ്ദേഹം കുളിക്കുവാന്‍ പോവുകയും തിരികെ വന്നപ്പോള്‍ വിഗ്രഹം ഉരുളിയില്‍ ഉറച്ചിരിക്കുന്നത് കാണുകയും ചെയ്തു എന്നാണ് വിശ്വാസം. ശേഷം പ്രദേശവാസികളുടെ സഹായത്തോടെ അദ്ദേഹം ഒരു ക്ഷേത്രം നിര്‍മ്മിച്ചു. അതാണ് ഇന്നു കാണുന്ന തിരുവാര്‍പ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.ബാലനായ കൃഷ്ണനെയാണ് ഇവിടെ ആരാധിക്കുന്നത്. കംസവധത്തിനു ശേഷം വിശന്ന് വലഞ്ഞ് നില്‍ക്കുന്ന കൃഷ്ണനായതിനാല്‍ നിവേദ്യം എന്തു സംഭവിച്ചാലും മുടക്കരുത് എന്നുമുണ്ട്. അതിനു കണക്കാക്കിയാണ് ഇവിടെ പൂജയും മറ്റു കാര്യങ്ങളും. ഇതേ വിശ്വാസം കൊണ്ടാണ് ഗ്രഹണ സമയത്ത് മറ്റു ക്ഷേത്രങ്ങള്‍ നടതുറക്കാത്തപ്പോള്‍ പോലും ഇവിടെ നടതുറന്ന് സാധാരണ പോലെ പൂജകള്‍ നടത്തുന്നത്.

Anusha PV

Recent Posts

ഭരണഘടന മാറ്റാൻ ഒരു സർക്കാരിനും സാധിക്കില്ല ! കോൺഗ്രസ് വ്യാജ പ്രചാരണങ്ങൾ നടത്തുന്നു ; ബിജെപി സർക്കാർ പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

മുംബൈ : ഡോ. ബി.ആർ അംബേദ്കർ തയ്യാറാക്കിയ ഭരണഘടന ഒരു സർക്കാരിനും മാറ്റാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഭരണഘടനയെ…

5 mins ago

അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ മാറ്റങ്ങൾ ! ഇനി തൊട മുടിയാത്….

വ്യോമസേനയ്ക്ക് കരുത്തേകാൻ വമ്പൻ മാറ്റങ്ങളുമായി മോദി

9 mins ago

‘കാറിൽ കയറിയപ്പോൾ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു’; യു.എസ് സൗന്ദര്യ മത്സര വിപണിയിൽ നേരിടുന്ന ഞെട്ടിക്കുന്ന കഥകൾ തുറന്നടിച്ച് അമേരിക്കൻ സൗന്ദര്യറാണിമാർ

അമേരിക്കൻ സൗന്ദര്യ മത്സര വിപണിയിൽ കിരീടമുപേക്ഷിച്ച സൗന്ദര്യറാണിമാരാണ് അമേരിക്കയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. 2023ലെ മിസ് യു.എസ്.എ നൊവേലിയ വൊയ്റ്റ്, ഇന്ത്യൻ…

57 mins ago

രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ പദ്ധതി! തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ്ഗുജറാത്ത് പോലീസ്

സൂററ്റ്: രാജ്യത്തെ ഉന്നത രാഷ്‌ട്രീയ നേതാക്കളെ ഉൾപ്പെടെ വധിക്കാൻ പദ്ധതിയിട്ട തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ് ഗുജറാത്ത് പോലീസ്. സൊഹൈൽ എന്ന്…

2 hours ago

ഭാരതം വീണ്ടും മുന്നിൽ !യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

ജിഡിപി വളർച്ചയിൽ കുതിപ്പ് തുടർന്ന് ഭാരതം യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

2 hours ago

‘സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം ഇപ്പോൾ 5 പതിറ്റാണ്ട് മുന്നിലെത്തിയേനെ’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

മുംബൈ: സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം ഇപ്പോൾ 5 പതിറ്റാണ്ട് മുന്നോട്ട് പോകുമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദരിദ്രരായ…

2 hours ago