തൃശൂർ : ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. തൃശൂർ പുഴയ്ക്കലിൽ വച്ചാണ് സംഭവം നടന്നത്. ബസിലുണ്ടായിരുന്ന യാത്രക്കാരെ മുഴുവൻ അതിവേഗം തന്നെ പുറത്തിറക്കി. ഉടൻ തന്നെ ഓടിയെത്തിയ നാട്ടുകാർ തീ അണക്കുകയായിരുന്നു.
നാട്ടുകാരുടെ പെട്ടെന്നുള്ള ഇടപെടൽ കാരണം ഒഴിവായത് വലിയൊരു ദുരന്തമാണ്. അതിനാൽ ബസിലെ യാത്രക്കാർക്ക് പരിക്കുകൾ ഒന്നും പറ്റിയിട്ടില്ല. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയിരുന്നു. നിലമ്പൂർ-കോട്ടയം സൂപ്പർ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്.

