Monday, September 21, 2026

യുക്രൈനിൽ റസ്‌റ്റോറന്റിന് നേരെ റഷ്യയുടെ മിസൈൽ ആക്രമണം; ഒരു കുട്ടി ഉൾപ്പടെ നാല് പേർക്ക് ദാരുണാന്ത്യം, 42 പേർക്ക് പരിക്ക്

യുക്രൈനിൽ വീണ്ടും റഷ്യൻ ആക്രമണം. റസ്‌റ്റോറന്റിന് നേരെയാണ് റഷ്യയുടെ മിസൈൽ ആക്രമണം നടന്നത്. ഒരു കുട്ടി ഉൾപ്പെടെ നാല് പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രണ്ട് റഷ്യൻ മിസൈലുകൾ ആണ് പതിച്ചതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ ഒരു കുട്ടി ഉൾപ്പടെ നാല് പേരാണ് കൊല്ലപ്പെട്ടത്. കൂടാതെ 42 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആദ്യത്തെ മിസൈൽ ഒരു റസ്‌റ്റോറന്റിലും രണ്ടാമത്തെ മിസൈൽ ക്രാമാറ്റോർസ്‌കിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഗ്രാമത്തിലുമാണ് പതിച്ചതെന്നാണ് വിവരം.

അതേസമയം ആക്രമണത്തിൽ തകർന്ന റസ്‌റ്റോറന്റിന്റെ അവശിഷ്‌ടങ്ങൾക്ക് ഇടയിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തിവരികയാണ്. ആക്രമണത്തിൽ കെട്ടിടത്തിനും അനുബന്ധ സ്ഥാപനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രക്ഷാ പ്രവർത്തകർ ക്രെയിനുകളുടെയും മറ്റ് ഉപകരണങ്ങളുടെയും സഹായത്തോടെയാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്.

Related Articles

Latest Articles