Sunday, May 19, 2024
spot_img

എ സമ്പത്ത് മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്തേക്ക്; തീരുമാനം സിപിഎം സംസ്ഥാന സമിതിയുടേത് ; നടപടി മന്ത്രിയുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെ

തിരുവനന്തപുരം : ദേവസ്വം-പിന്നാക്ക ക്ഷേമ മന്ത്രി കെ.രാധാകൃഷ്‌ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നും മുൻ എംപിയും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ദില്ലിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുമായിരുന്ന എ.സമ്പത്തിനെ നീക്കി. സിപിഎം സംസ്ഥാന സമിതിയിലാണ് ഈ തീരുമാനമെടുത്തത്. 2021 ജൂലൈയിലാണ് കെ.രാധാകൃഷ്‌ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി സമ്പത്ത് നിയമിതനാകുന്നത്. കഴിഞ്ഞ കുറച്ചുനാളായി മന്ത്രിയുമായി അദ്ദേഹത്തിന് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സമ്പത്തിന് പുതിയ ചുമതലകൾ നൽകുമെന്നും അഭ്യൂഹങ്ങളുണ്ട്.

കെജിഒഎ നേതാവും, ഒന്നാം പിണറായി സർക്കാരിൽ എക്‌സൈസ് മന്ത്രിയായിരുന്ന ടി.കെ രാമകൃഷ്‌ണന്റെ അഡീഷണൽ സെക്രട്ടറിയുമായിരുന്ന ശിവകുമാറാണ് കെ രാധാകൃഷ്ണന്റെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനാകുക.

Related Articles

Latest Articles