Friday, May 17, 2024
spot_img

പനി ബാധിച്ചതിനെത്തുടർന്ന് ആശുപത്രിയിലെത്തി; ഏഴു വയസ്സുകാരിക്ക് നൽകിയത് പേ വിഷബാധയ്ക്കുള്ള കുത്തി വയ്പ്, അങ്കമാലിയിൽ താലൂക്കാശുപത്രിക്കെതിരെ ഗുരുതര പരാതിയുമായി കുടുംബം

അങ്കമാലി: പനി ബാധിച്ചതിനെത്തുടർന്ന് താലൂക്കാശുപത്രിയിലെത്തിയ ഏഴു വയസ്സുകാരിക്ക് നൽകിയത് പേ വിഷബാധയ്ക്കുള്ള കുത്തി വയ്പ്. ആശുപത്രിക്കെതിരെ ഗുരുതര പേരാതിയുമായി കുർട്ടിയുടെ കുടുംബം രംഗത്തെത്തിയിരിക്കുകയാണ്.

കുട്ടിയുടെ അമ്മ സമീപത്തു നിന്ന് മാറിയ സമയത്ത് രക്ത പരിശോധനയ്ക്കായി മുറിയിൽ ഒറ്റക്കിരിക്കുകയായിരുന്ന കുട്ടിയോട് സ്റ്റാഫ് നഴ്‌സ് പൂച്ച മാന്തിയതാണോ എന്ന് ചോദിക്കുകയും അതെ എന്ന് കുട്ടി മറുപടി പറഞ്ഞതോടെ ഇരു കൈകളിലും പേ വിഷബാധക്കുള്ള കുത്തിവയ്പ് നൽകിയെന്നുമാണ് ആരോപണം. പനി മാറാതെ വന്നതോടെയാണ് സംഭവം പുറത്തായത്. വീട്ടുകാർ അധികൃതർക്ക് പരാതി നൽകിയിരിക്കുകയാണ്.

Related Articles

Latest Articles