Thursday, May 2, 2024
spot_img

‘ജവാന്റെ’ ദൃശ്യങ്ങൾ ചോർന്നു; പരാതി നൽകി നിർമ്മാതാക്കൾ, 5 ട്വിറ്റർ ഹാൻഡിലുകൾക്ക് നോട്ടീസ്

ഷാരൂഖ്-ആറ്റ്ലീ ചിത്രം ജവാന്റെ ദൃശ്യങ്ങൾ ചോർന്നതായി പരാതി. ചിത്രത്തിന്റെ നിർമ്മാതാക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ജവാൻ. ദൃശ്യങ്ങൾ പങ്കുവച്ച 5 ട്വിറ്റർ ഹാൻഡിലുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നാണ് വിവരം. ചിത്രീകരണ വേളയിൽ മൊബൈൽ ഫോണും മറ്റും ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. അത് മറികടന്നാണ് ഇവ ചിത്രീകരിച്ചതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

റെഡ് ചില്ലീസ് എന്റർടെയിൻമെന്റ് ആണ് പരാതി നൽകിയിരിക്കുന്നത്. ജവാൻ സിനിമയിൽ നിന്നുളള ചില സീനുകൾ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. ചില ട്വിറ്റർ ഹാൻഡിലുകൾ വഴിയാണ് ഇത് പ്രചരിക്കപ്പെട്ടത്. ഐടി ആക്റ്റ് പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്. മുംബൈ പോലീസിന്റേതാണ് നടപടി.

Related Articles

Latest Articles